ഇരട്ടയാണ് ശ്രിന്ദയുടേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം

ഒരു പതിറ്റാണ്ടിനിടെ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രിന്ദ. ഫെബ്രുവരിയില്‍ പുറത്തെത്തിയ ഇരട്ടയാണ് ശ്രിന്ദയുടേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രിന്ദ ആരോഗ്യ സംരക്ഷണത്തിലും ഫാഷനിലുമൊക്കെ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരവുമാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രിന്ദ പുറത്തിറക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വലിയ ആരാധകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ശ്രിന്ദയുടെ പുതിയൊരു ഷോട്ടൂഷൂട്ട് ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.

ഗൗണ്‍ മാതൃകയിലുള്ള മോഡേണ്‍ ഡ്രസ് ധരിച്ചാണ് ശ്രിന്ദ ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. പച്ചയാണ് നിറം. ഷോട്ടോഷൂട്ടിന്‍റെ ഒരു ലഘു വീഡിയോയും ശ്രിന്ദ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അന്‍ഷിഫ് പി കെ ആണ് ഫോട്ടോഗ്രാഫര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍ സാറ മേക്കോവര്‍. 

View post on Instagram
View post on Instagram

സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തെത്തിയ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രിന്ദയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു. 1983 യിലെ നിവിന്‍ പോളി അവതരിപ്പിച്ച നായകന്‍റെ ഭാര്യാവേഷം അടക്കം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അന്നയും റസൂലും, ഹോംലി മീല്‍സ്, ആട്, കുഞ്ഞിരാമായണം, പറവ, ട്രാന്‍സ്, കുരുതി, ഭീഷ്മ പര്‍വ്വം തുടങ്ങി പുതുകാലത്തെ ശ്രദ്ധേയ സംവിധായകരില്‍ മിക്കവര്‍ക്കുമൊപ്പം ശ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ALSO READ : ബി​ഗ് ബോസ് ഹൗസില്‍ താനിനി പണിയെടുക്കില്ലെന്ന് ഒമര്‍ ലുലു; അങ്ങനെയെങ്കില്‍ ഭക്ഷണമില്ലെന്ന് മനീഷ