മകളുടെ വിവാഹ ശേഷം മനംനിറഞ്ഞ പോസ്റ്റുമായി സുരേഷ് ഗോപി. 

റെ നാളായി മലയാളികൾ ഒന്നടങ്കം കാത്തിരുന്ന വിവാഹം ആയിരുന്നു മുൻ എംപിയും നടനുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹം. ഒടുവിൽ ഇന്ന് പുലർച്ചെ ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ശ്രേയസ് ഭാ​ഗ്യയുടെ കഴുത്തിൽ താലികെട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലയാളത്തിന്റെ അതുല്യ കലാകാരന്മാരും ഒന്നിച്ചുവന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹ ശേഷം മനംനിറഞ്ഞ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി. 

'ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി. നിങ്ങളുടെ പ്രാർത്ഥനകളിൽ ഭാഗ്യയെയും ശ്രേയസിനെയും കൂടി ഉൾപ്പെടുത്തുക', എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. ഒപ്പം ​ഗുരുവായൂരിൽ വച്ചുള്ള വിവാഹ ചടങ്ങിന്റെ ഫോട്ടോകളും സുരേഷ് ​ഗോപി പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകളുമായി രം​ഗത്ത് എത്തിയത്. 

ഗോകുല്‍ സുരേഷിന്‍റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. മോഹൻലാല്‍, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ബിജു മേനോൻ, സംയുക്ത വര്‍മ, ഖുശ്ബു, ജയറാം, പാര്‍വതി തുടങ്ങി നിരവധി പേര്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹ ചടങ്ങിനായി എത്തിയിരുന്നു. കൂടാതെ തലേദിവസവും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബവും ഭാഗ്യയ്ക്ക് അനുഗ്രഹവുമായി എത്തിയിരുന്നു. 

400 മുടക്കൂ, 20 കോടി നേടൂ ! ഇനി ആറ് നാള്‍, കോടിപതികളാകാൻ 21 പേർ, ക്രിസ്മസ് ബമ്പർ പൊടിപൊടിക്കും

കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി സുരേഷ് ഗോപിയുടെ വീട്ടില്‍ വിവാഹ ആഘോഷങ്ങളായിരുന്നു. ഹല്‍ദി, സംഗീത് തുടങ്ങിയ ആഘോഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു. ഇതിനിടയില്‍ സുരേഷ് ഗോപിയും മകളും പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങള്‍ കൈമാറിയതും മറ്റും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..