ജനുവരിയില്‍ ആണ് ഭാഗ്യയുടെ വിവാഹം. 

ടൻ സുരേഷ് ​ഗോപിയുടെ വീട് ഒരു ആഘോഷത്തിന് ഒരുങ്ങുകയാണ്. ഭാഗ്യ സുരേഷിന്റെ വിവാഹ​മാണത്. അച്ഛനെന്ന നിലയിൽ മകളുടെ വിവാഹം കൂടാനുള്ള ആകാംക്ഷയിൽ ആണ് സുരേഷ് ​ഗോപി. ജനുവരിയിൽ ആണ് ഭാ​ഗ്യയുടെ വിവാഹം. ഈ അവസരത്തിൽ മകളുടെ വിവാഹത്തെ കുറിച്ച് നടൻ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ദൈവം അനുവദിക്കുന്ന തരത്തിൽ ഭാ​ഗ്യയുടെ വിവാഹം നടത്തുമെന്ന് സുരേഷ് ​ഗോപി പറയുന്നു. ​ഗരുഡൻ സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുരേഷ് ​ഗോപിയുടെ വാക്കുകൾ ഇങ്ങനെ 

ഞാൻ ഭയങ്കര എക്സൈറ്റ്മെന്റിൽ ആണ്. മകളെ നിഷ്കരുണം ഒരുത്തന്റെ കയ്യിൽ പിടിച്ചു കൊടുത്ത് ഇറക്കി വിടാൻ എങ്ങനെ അച്ഛനും അമ്മയ്ക്കും സാധിക്കുന്നു എന്ന് ചോദിച്ചിരുന്നു. എന്നാൽ, മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നമാണ് മകളെ ഒരു ജീവിതത്തിലേക്ക് പറഞ്ഞുവിടുക എന്നത്, ആ ട്രാൻസിഷനിലേക്ക് ഞാൻ എത്തിയിരിക്കുകയാണ്. ആ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുക ആണ്.

വരുന്നവർ വരട്ട, തളരാതെ 'പടത്തലവൻ'; പണംവാരിക്കൂട്ടി 'കണ്ണൂർ സ്ക്വാഡ്', ഇതുവരെ നേടിയത്

ദൈവം എന്നെ അനുവദിക്കുന്ന തരത്തിൽ, സാമ്പത്തികമായി എന്നെ അനുവദിക്കുന്ന തരത്തിൽ ഞാൻ ചെയ്യും. മുൻപ് ആർഭാട കല്യാണങ്ങൾക്ക് ഞാൻ എതിരായിരുന്നു. പക്ഷേ പിന്നീട് എനിക്ക് തോന്നി പണം ഉള്ളവൻ അങ്ങനത്തെ കല്യാണം തന്നെ നടത്തണം. ഞാൻ പണം ഉള്ളവനല്ല. അങ്ങനത്തെ ഒരു വിവാഹം എനിക്ക് നടത്താനും പറ്റില്ല. പക്ഷേ എങ്കിലും അംബാനി 500 കോടിയോ 5000കോടിയോ ചെലവാക്കി വിവാഹം നടത്തിയാലാണ്, ആ തുക മാർക്കറ്റിൽ തൂശനിലയ്ക്ക്, ഭക്ഷണ സാധനങ്ങൾക്ക്, അതിന്റെ കർഷകർക്ക്, അവരിലേക്കല്ലേ ആ കാശ് ചെന്ന് ചേരുന്നത്. അപ്പോൾ നമ്മൾ മറിച്ച് ചിന്തിക്കുന്നത് തെറ്റായ കാര്യമല്ലേ. മാർക്കറ്റ് ഉണരണമെങ്കിൽ അതി ധനികരായ മാതാപിതാക്കൾക്ക് ഒരുപാട് പെൺമക്കൾ ഉണ്ടാകട്ടെ. പണ്ടൊരു പ്രസം​ഗത്തിൽ പറഞ്ഞൊരു കാര്യമുണ്ട്- "ആർഭാട കല്യാണം കാണുമ്പോൾ, ഒരുപാട് വീടുകളിൽ പെൺമക്കളിരുന്ന് ഒന്ന് ഏങ്ങും. എന്റെ അച്ഛന് ഇങ്ങനെ നടത്തി തരാൻ പറ്റില്ലല്ലോ എന്ന്. ഇത് കാണുന്ന അച്ഛൻ എന്റെ മകളുടെ വിവാഹം ഇങ്ങനെ നടത്താൻ പറ്റില്ലല്ലോ എന്ന് ചിന്തിക്കും. അങ്ങനെ ഏങ്ങി പോകുന്ന അച്ഛന്മമാർ ഉണ്ടാകും. അവരായിരുന്നു എന്റെ നോട്ടം". പക്ഷേ അവരുടെ ഒക്കെ ജീവിതത്തിൽ വന്നു ചേരാനുള്ള പണം ആ 500ത്തിലും 5000ത്തിലും ഒക്കെ കാണും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..