മലയാളികളുടെ പ്രിയതാരം സുരേഷ് ​ഗോപി സ്റ്റേജിൽനിന്ന് പാട്ട് പാടുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. നടൻ അജു വര്‍ഗീസ് ആണ് കുറച്ചുദിവസങ്ങൾക്ക് മുമ്പ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. ഇതോടെ അതിമനോ​ഹരമായി പാട്ട് പാടുന്ന സുരേഷ് ​ഗോപിയുടെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ, വീഡിയോയുടെ കുറച്ച് ഭാ​ഗം മാത്രമാണ് അജു പുറത്തുവിട്ടിരുന്നത്. ഇതിന്റെ ബാക്കി ഭാ​ഗം കൂടി കേൾക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ച ആരാധകർ പിന്നീട് ആ വീഡിയോയ്ക്ക് പുറകെയായി. ഇപ്പോഴിതാ, ആ വീഡിയോയുടെ മുഴുവൻ ഭാ​ഗവും പുറത്തുവന്നിരിക്കുകയാണ്. ഒമ്പത് വര്‍ഷം മുമ്പ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന സ്റ്റേജ് ഷോയിലായിരുന്നു ഈ ഗാനം സുരേഷ് ഗോപി പാടിയത്.

"

2008ല്‍ പുറത്തിറങ്ങിയ 'വാരണം ആയിരം' എന്ന തമിഴ് ചിത്രത്തിലെ 'നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ' എന്ന ഗാനമാണ് സുരേഷ് ഗോപി പാടിയത്. 2011 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കേരളപ്പിറവി ആഘോഷത്തിലെ പ്രത്യേക ക്ഷണിതാവായിരുന്നു താരം. അന്ന് പാട്ടു പാടാന്‍ തന്നെ ക്ഷണിച്ചതിന് പിന്നിലെ കഥകള്‍ പറഞ്ഞാണ് സുരേഷ് ഗോപി പാട്ടു പാടി തുടങ്ങുന്നത്. സംഗീത സംവിധായകന്‍ ശരതും റഫീക് അഹമ്മദുമാണ് തന്റെ പുതിയ 'ആഭരണത്തിന്റെ' ഉത്തരവാദികളെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.