താരത്തിന് പിറന്നാളാശംസയുമായി ആരാധകരും സഹപ്രവര്‍ത്തകരും അടക്കം ഒട്ടേറെപ്പേരാണ് എത്തിയത്. 

ലയാള സിനിമാസ്വാദകരുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് നടൻ ഉണ്ണിമുകുന്ദൻ(unni mukundan). ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലങ്ങൾ മാത്രമേ ആയുള്ളൂവെങ്കിലും മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദന്റെ പിറന്നാൾ. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ട്വല്‍ത്ത് മാന്‍(12th man) എന്ന സിനിമയിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സെറ്റില്‍ വെച്ചായിരുന്നു ഉണ്ണിയുടെ പിറന്നാളാഘോഷം. മോഹന്‍ലാലിനൊപ്പമാണ് ഉണ്ണി കേക്ക് മുറിച്ചത്.

കേക്ക് മുറിച്ച ശേഷം ഉണ്ണിമുകുന്ദനോട് എന്തെങ്കിലും സംസാരിക്കണമെന്ന് മോഹന്‍ലാല്‍(mohanlal) പറയുന്ന വീഡിയോ വൈറലാകുന്നുണ്ട്. താരത്തിന് പിറന്നാളാശംസയുമായി ആരാധകരും സഹപ്രവര്‍ത്തകരും അടക്കം ഒട്ടേറെപ്പേരാണ് എത്തിയത്. 

കഴിഞ്ഞമാസമാണ് ട്വല്‍ത്ത് മാന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത് മാൻ ഒരുങ്ങുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona