അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിർമ്മാതാവുമാണെന്ന് ഉണ്ണി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

ലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരത്തിന്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിർമ്മാതാവുമാണെന്ന് ഉണ്ണി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. മാളികപ്പുറം എന്ന ചിത്രത്തിലൂടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് സിനിമയെന്ന സ്വപ്നവും താരം യാഥാർത്ഥ്യമാക്കി. സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കൗമാര പ്രായക്കാരനായ ഉണ്ണി മുകുന്ദനെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. 'എന്റെ പ്രിയപ്പെട്ട വ്യക്തിയുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു', എന്നാണ് ഫോട്ടോയ്ക്കൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 'ജീവിതത്തെ മുഴുവൻ പ്രചോദിപ്പിക്കുന്ന വിലമതിക്കാനാകാത്ത ഓർമ്മകൾ, അന്നും കണ്ണുകൾ സംസാരിക്കുന്നുണ്ട്, എന്നും എന്തൊരു cute look, പണ്ടും ആള് ഒരു പുലി ആയിരുന്നു അല്ലേ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, 'ഗന്ധര്‍വ്വ ജൂനിയർ' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. 40 കോടി ബജറ്റിൽ ആണ് സിനിമ ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 

മാളികപ്പുറം ആണ് ഉണ്ണിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

'ആടുജീവിതത്തിലെ പൃഥ്വിയെ കണ്ട് കരഞ്ഞുപോയി, വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്': മല്ലിക സുകുമാരൻ