ഹാസ്യ സ്‌കിറ്റുകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന താരമാണ് വിനോദ് കോവൂര്‍, എം80 മൂസ എന്ന ഒരൊറ്റ പേരുമതി ലോകമലയാളികള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍. മറിമായം, എം.80 മൂസ, തുടങ്ങിയ പരിപാടികളിലൂടെ മലയാളികള്‍ നെഞ്ചേറ്റിയ വിനോദിപ്പോള്‍ തട്ടീം മുട്ടീം എന്ന സ്‌കിറ്റില്‍ ഡോക്ടറായാണ് എത്തുന്നത്. തട്ടീം മുട്ടീം ഷൂട്ടിംഗ് സെറ്റില്‍നിന്നും പ്രധാനതാരമായ മഞ്ജൂ പിള്ള ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകംതന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കഴുത്തില്‍ സ്റ്റെതസ്കോപ്പും, ചുണ്ടില്‍ നാടന്‍പാട്ടിന്റെ ശീലുമായെത്തിയ വിനോദിനെ ആശംസകള്‍കൊണ്ട് മൂടിയിരിക്കുകയാണ് ആരാധകര്‍.

കോമഡി സ്‌കിറ്റുകള്‍ മാത്രമല്ല, സംവിധാനവും, സീരിയസ് കഥാപാത്രങ്ങളും തനിക്ക് പറ്റുമെന്ന് വിനോദ് തെളിയിച്ചുകഴിഞ്ഞു. താരം സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആകസ്മികം എന്ന ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്കിടയിലും, വിമര്‍ശകര്‍ക്കിടയിലും ശ്രദ്ധനേടിയിരുന്നു. അച്ഛന്‍ മകളോട് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ടാഗ് ലൈനോടെ യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം വളരെ പെട്ടന്നാണ് ശ്രദ്ധയാകര്‍ഷിച്ചത്.

വെള്ളരി നട്ടത് വെള്ളക്കാരി എന്നുള്ള നാടന്‍പാട്ടുമായാണ് ഇപ്പോള്‍ വിനോദ് എത്തുന്നത്. ക്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലും ആളുകള്‍ ഇഷ്ടപ്പെടുന്ന ചുരുക്കം കലാകാരന്മാരില്‍ ഒരാളാണ് വിനോദ് കോവൂര്‍. താരത്തിന് ആശംസകളുമായി ഒരുപാട് പേരാണ് വീഡിയോയില്‍ കമന്റായി എത്തിയിരിക്കുന്നത്. താരം പാടുന്നതിന്റ വീഡിയോ കോവൂരാന്റെ സ്പെഷ്യൽ എന്നുപറഞ്ഞാണ് മഞ്ജൂ പിള്ള പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പാട്ടിനിടയിൽ പരമ്പരയുടെ അണിയറ പ്രവർത്തകരേയും, സഹനടീ നടന്മാരേയും കാണാം.

 
 
 
 
 
 
 
 
 
 
 
 
 

kovoorante special......

A post shared by manju pillai (@pillai_manju) on Feb 16, 2020 at 8:42am PST