വൻ ജനപ്രീതി നേടിയ 96 എന്ന ചിത്രത്തിലെ ചുംബന രം​ഗത്തിൽ നിന്നും വിജയ് സേതുപതി പിന്മാറിയിരുന്നു.

മുൻ കാലങ്ങളെ പോലെയല്ല, ഇപ്പോൾ ഇന്റിമേറ്റ് സീനുകൾ സർവസാധാരണമാണ് സിനിമകളിൽ. പ്രത്യേകിച്ച് ലിപ് ലോക് സീനുകൾ. അത്തരം സീനുകൾ ചെയ്യാൻ താല്പര്യപ്പെടുന്നവരും നോ പറഞ്ഞവരും നിരവധിയാണ്. എന്തിനേറെ ലിപ് ലോക്കിന്റെ പേരിൽ വിവാദങ്ങളിൽ അകപ്പെട്ടവർവരെയുണ്ട്. പലപ്പോഴും ലിപ് ലോക് സീനിനോട് നോ പറഞ്ഞ ന‌ടിമാരുടെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ നടന്മാരും ഇത്തരം സീനുകളോട് നോ പറഞ്ഞിട്ടുണ്ട്. അജിത്, സൂര്യ വരെ ഇക്കൂട്ടത്തിൽപെടുന്നുണ്ട്. 

തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാർ ആണ് അക്കൂട്ടത്തിലെ ഒരു നടൻ. ആദ്യകാലങ്ങളിൽ തമിഴ് സിനിമയിലെ റൊമാന്റിക് ഹീറോ ആയിരുന്നു അജിത്. അതിന് ഉദാഹരണങ്ങളായ നിരവധി സിനിമകൾ ഉണ്ട്. എന്നാൽ വളരെ ഇന്റിമേറ്റ് ആയിട്ടുള്ള രം​ഗങ്ങൾ താരത്തിന്റേതായി വരുന്നത് കുറവാണ്. അടുത്ത കാലത്ത് നായികമാർക്ക് പ്രധാന്യമുള്ള സിനിമകൾ അജിത് ചെയ്യാത്തതും ശ്രദ്ധേയമാണെന്ന് ഇന്ത്യൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്യുന്നു. 

ലിപ് ലോക് സീനുണ്ടെങ്കിൽ ഓടിയൊളിക്കുന്ന നടനാണ് സൂര്യ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചുംബനരംഗങ്ങൾ മാത്രമല്ല മദ്യപിക്കുന്ന, പുകവലിക്കുന്ന സീനുകൾ സൂര്യ ചെയ്യുന്നത് അപൂർവമാണ്. 2012ൽ റിലീസ് ചെയ്ത മാട്രാൻ എന്ന സിനിമയിൽ കാജലുമായുള്ള ലിപ് ലോക് രം​ഗം സാങ്കേതിക വിദ്യയുടെ സ​ഹായത്തോടെയാണ് ചിത്രീകരിച്ചതെന്നാണ് വിവരം. 

തമിഴ് നടൻ സിബ്രജ് ആണ് അടുത്ത താരം. അടുത്ത കാലത്തായി വ്യത്യസ്തമായ കഥാപാത്രങ്ങളിൽ എത്തുന്ന സിബ്രാൻ ലിപ് ലോക് രം​ഗങ്ങളോട് നോ പറഞ്ഞ ആളാണ്. ഇതിന് പ്രധാന കാരണം തന്റെ മകൻ ആണെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സിബ്രജ് പറഞ്ഞത്. തന്നെ റോൾ മോഡലാക്കേണ്ട ആളാണ് മകനെന്നും ആ മകൻ സിനിമകൾ കാണുമ്പോൾ ഇത്തരം രം​ഗങ്ങൾ കാണാന്‍ പാടില്ലെന്ന് നിർബന്ധം ഉണ്ടെന്നും നടൻ പറഞ്ഞിരുന്നു. 

ഉദയനിധി സ്റ്റാലിൻ ആണ് അടുത്ത നടൻ. ലിപ് ലോക് രം​ഗങ്ങൾ ഇഷ്ടപ്പെടാത്ത ഉദയനിധി കാലക്കാട്ട് തലൈവൻ എന്ന സിനിമയിൽ ഇത്തരമൊരു രം​ഗം ചെയ്യാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞിരുന്നു. എന്നാൽ ഒഴിവാക്കാൻ പറ്റാത്ത സീൻ ആയതിനാൽ ഉദയനിധിക്ക് അതു ചെയ്യേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. 

വൻ ജനപ്രീതി നേടിയ 96 എന്ന ചിത്രത്തിലെ ചുംബന രം​ഗത്തിൽ നിന്നും വിജയ് സേതുപതി പിന്മാറിയിരുന്നു. ചിത്രത്തിൽ തൃഷ ആയിരുന്നു നായികയായി എത്തിയത്. റാം, ജാനു എന്നീ കഥാപാത്രങ്ങളെ ആണ് ഇരുവരും അവതരിപ്പിച്ചത്. സിനിമയിലെ ഒരു സീനിൽ റാം,ജാനുവിനെ ചുംബിക്കുന്ന രം​ഗം തിരക്കഥയിൽ ഉണ്ടായിരുന്നു. എന്നാൽ അത് ചെയ്യാൻ പറ്റില്ലെന്ന് വിജയ് സേതുപതി ഉറപ്പിച്ചു പറയുക ആയിരുന്നു. ഇക്കാര്യം പിന്നീടൊരു അഭിമുഖത്തിൽ വിജയ് തുറന്നു പറഞ്ഞിട്ടുമുണ്ട്. 

'തുടക്കമിട്ട സൺ പിക്ചേഴ്സ്, പുറകെ പിടിച്ച ലിസ്റ്റിനും'; ​'ഗരുഡൻ' സംവിധായകന് കാർ സമ്മാനിച്ചത് അക്കാരണത്താൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..