​ഗരുഡന്റെ സംവിധായകനായ അരുൺ വർമയ്ക്ക് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കാർ സമ്മാനമായി നൽകിയിരുന്നു.

രു സിനിമ പുറത്തിറക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നവരാണ് അണിയറ പ്രവർത്തകർ. സിനിമയുടെ സംവിധായകൻ മുതൽ ലൈറ്റ് ബോയ് വരെ പ്രധാനഘടകങ്ങളാണ്. അത് സിനിമ പരാജയം ആയിക്കോട്ടെ വിജയം ആയിക്കോട്ടെ. കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമ വിജയിക്കുമ്പോൾ അതിന്റെ സംവിധായകന് നടന് സം​ഗീത സംവിധായകർക്ക് സ്നേ​ഹ സമ്മാനം നൽകുന്ന നിർമാതാക്കളുടെ വാർത്തകൾ പുറത്തുവന്നതാണ്. അത്തരത്തിൽ സംവിധായകന് കാർ സമ്മാനമായി കൊടുത്തൊരു സിനിമ മലയാളത്തിലുണ്ട്. ​ഗരുഡൻ ആണ് ആ സിനിമ. 

​ഗരുഡന്റെ സംവിധായകനായ അരുൺ വർമയ്ക്ക് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കാർ സമ്മാനമായി നൽകിയിരുന്നു. ഇത് വലിയ വാർത്ത ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരമൊരു സമ്മാനം കൊടുക്കാൻ കാരണമെന്ത് എന്ന് പറയുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. 

'എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള സംവിധായകൻ അല്ലല്ലോ പുള്ളി. പുതിയ ആളാണ്. എന്നെ സംബന്ധിച്ച് അല്ലെങ്കിൽ പ്രൊഡക്ഷൻ ഹൗസിനെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ടാണ് അങ്ങനെ ഒരു സമ്മാനം നൽകാൻ എനിക്ക് തോന്നിയത്. ഇപ്പോ അഭിലാഷ് (അഭിലാഷ് പിള്ള) എന്നോട് പറഞ്ഞിട്ടുണ്ട് വണ്ടി വേണ്ട, എടുത്ത വണ്ടിയുടെ സിസി അടച്ചാൽ മതിയെന്ന്', എന്നാണ് തമാശ രൂപേണ ലിസ്റ്റിൻ പറഞ്ഞത്. 

ഇതൊരു വലിയ കാര്യമാണെന്നാണ് അഭിലാഷ് പിള്ള പറഞ്ഞത്. ഒരു സിനിമ വിജയിക്കുമ്പോൾ അതിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത് വലിയ കാര്യമാണ്. അതിന് തുടക്കമിട്ട സൺപിക്ചേഴ്സിനും പുറകെ പിടിച്ച ലിസ്റ്റിൻ ചേട്ടനും എന്റെ നന്ദി എന്നാണ് അഭിലാഷ് പറഞ്ഞത്. 

'കണ്ണൂർ സ്ക്വാഡ്' @50 ഡെയ്സ്, 80 കോടിക്ക് മുകളിൽ ​ഗ്രോസ്, വിജയത്തിളക്കത്തിൽ 'പടത്തലവൻ' എവിടെ ?

'ഇതിന് മുൻപും പലരും ഇങ്ങനെ ചെയ്തിട്ടുണ്ട്. നമ്മൾ മൈനസിൽ നിൽക്കുമ്പോൾ ഒത്തിരി പ്ലസ് കിട്ടിയാലും ഇങ്ങനെയൊന്നും ചിലപ്പോൾ ചെയ്യാൻ പറ്റില്ല. ഇപ്പോൾ ഒരു ബേസ്മെന്റോക്കെ ആയി. അതാണ് അരുണിന് അങ്ങനെ ചെയ്യാൻ പറ്റിയത്. ​ഗരുഡനിൽ വർക്ക് ചെയ്ത എല്ലാവരും ഉറപ്പായും സന്തോഷിച്ചിരിക്കും. അതിനൊരു തുടക്കം മാത്രമാണിത്. പിന്നെ അവന് വലിയ ശമ്പളം ഒന്നുമില്ലല്ലോ', എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. 

ഗരുഡൻ വൻ ഹിറ്റ് ഡയറക്ടർ അരുൺ വർമ്മക്ക് കാർ സമ്മാനിച് ലിസ്റ്റിൻ സ്റ്റീഫൻ ...|GARUDAN MOVIE |