മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്‍ണയും (Yuva krishna) മൃദുല വിജയ്‍യും (Mridhula vijay). നിരവധി ടെലിവിഷൻ (television) പരമ്പരകളിലൂടെയും (serial) മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും (Yuva krishna) മൃദുല വിജയ്‍യും (Mridhula vijay). നിരവധി ടെലിവിഷൻ (television) പരമ്പരകളിലൂടെയും (serial) മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു.

ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരും 'മൃദ്വ'യായത്. വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ യുവ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. തന്റെ പഴയതും പുതിയതുമായി ചില ചിത്രങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ ആണത്. എന്ത് മാറ്റമാണ് യുവയ്ക്കെന്നാണ്, ആരാധകർ ചോദിക്കുന്നത്. പഴയ ഞാനും പുതിയ ഞാനും എന്നാണ് വീഡിയോക്ക് യുവ നൽകിയ ക്യാപ്ഷൻ.

കുഞ്ഞിനായുള്ള കാത്തരിപ്പ്

താനും യുവയും ഒരു കൊച്ചു സൂപ്പര്‍ഹീറോയെ കാത്തിരിക്കാന്‍ തുടങ്ങുകയാണെന്നും, റെസ്റ്റ് എടുക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്നും, അതുകൊണ്ടുതന്നെ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും മൃദുല നേരത്തെ അറിയിച്ചിരുന്നു. മൃദുല പങ്കുവച്ച അതേ ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ സന്തോഷം യുവയും കുറിച്ചിരുന്നു.കൂടാതെ അമ്മ വാരിക്കൊടുക്കുന്ന ചോറുപോലും കഴിക്കാനാകാതെ വിഷമിക്കുന്ന മൃദുലയുടെ വീഡിയോയും രസകരമായ മ്യൂസിക്കോടെ യുവ പങ്കുവയ്ക്കുന്നുണ്ട്.

View post on Instagram

ഏറെ കാത്തിരിപ്പിനൊടുവിലെ വിവാഹം

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്‍ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. 'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് മൃദുല അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'വീണ' എന്ന കഥാപാത്രമായാണ് മൃദുല പരമ്പരയിൽ എത്തുന്നത്.

View post on Instagram
View post on Instagram
View post on Instagram