Asianet News MalayalamAsianet News Malayalam

ഇനി മിസ്റ്റർ ആൻഡ് മിസിസ് അദു- സിദ്ധു; സിദ്ധാര്‍ത്ഥും അദിതി റാവുവും വിവാഹിതരായി

താരദമ്പതികള്‍ക്ക് ആശംസാപ്രവാഹം. 

actress aditi rao hydari and actor siddharth got married
Author
First Published Sep 16, 2024, 12:03 PM IST | Last Updated Sep 16, 2024, 12:36 PM IST

ടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകൾ പങ്കുവച്ച് താരങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും വെളിച്ചത്തിലേക്കും മാജിക്കിലേക്കും', എന്നാണ് സന്തോഷം പങ്കിട്ട് അദിഥി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുതാരങ്ങൾക്കും ആശംസകളുമായി രം​ഗത്ത് എത്തുന്നത്. 

ഏതാനും നാളുകൾക്ക് മുൻപ് അദിതിയും സിദ്ധാർത്ഥും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇരുവരും പൊതുപരിപാടികളിലും മറ്റും ഒന്നിച്ചെത്തിയതിന് പിന്നാലെ ആയിരുന്നു ഇത്. ഒടുവിൽ ഈ വർഷം ആദ്യം ആയപ്പോഴേക്കും തങ്ങൾ പ്രണയത്തിലാണെന്ന് താരങ്ങൾ അറിയിക്കുക ആയിരുന്നു. 

2021ൽ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ അദിതിയും സിദ്ധാർത്ഥും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു. ശേഷം ഇവർ ലിവിം​ഗ് റിലേഷനിൽ ആണെന്നും റിപ്പോർട്ടുണ്ടായിരുന്നു. അന്നൊന്നും തങ്ങളുടെ പ്രണയം തുറന്നു പറയാതിരുന്ന ഇരുവരും പക്ഷേ ‘പാര്‍ട്ണേഴ്സ്’ എന്നായിരുന്നു വിളിച്ചിരുന്നത്. 

ഹൈരദാബാദിലെ പ്രമുഖ ഹൈദരി കുടുംബാം​ഗമാണ് അദിതി റാവു. 2006ൽ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിലൂടെയാണ് അദിതി വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം ശൃംഗരം എന്ന സിനിമയിലും അഭിനയിച്ചു. ഇതിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. അഭിഷേക് ബച്ചൻ, സോനം കപൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഡൽഹി-6 എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അദിതി എത്തി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളിൽ അദിഥി നായികയായി എത്തി. സൂഫിയും സുജായും ആയിരുന്നു താരത്തിന്റെ ഒടുവിലത്തെ മലയാള സിനിമ. 

അഹങ്കാരിയെന്ന് വിളിക്കും, ചിലർ പൃഥ്വിരാജെന്നും സുരേഷ് ​ഗോപി എന്നും, അഭിമാനം; കമന്റുകൾക്ക് മാധവിന്റെ മറുപടി

തമിഴ് , തെലുങ്ക് , ഹിന്ദി തുടങ്ങി ഭാഷാ സിനിമകളിൽ സജീവമായി തുടരുന്ന നടനാണ് സിദ്ധാർത്ഥ്. അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലും അറിയപ്പെടുന്ന സിദ്ധാർത്ഥ്, നിലപാടുകൾ തുറന്നു പറഞ്ഞ് പലപ്പോഴും വാർത്തകൾ ഇടം നേടാറുണ്ട്. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയ സിദ്ധാർത്ഥ് ബോയ്സ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്ത് എത്തുകയായിരുന്നു. ഇന്ത്യൻ 2 ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios