Asianet News MalayalamAsianet News Malayalam

അച്ഛനുമമ്മയും കള്ളമെന്ന് കരുതി,16വർഷം,കണ്ണടയും കോൺടാക്റ്റ് ലെൻസുമായുള്ള യാത്ര; അഹാന

സ്കൂൾ റീയൂണിയനിൽ വച്ച് കണ്ട സുഹൃത്തിൽ നിന്നാണ് ലേസർ സർജറിയെ കുറിച്ച് അറിയുന്നതെന്നും അഹാന. 

actress ahaana krishna kumar did Laser Vision Correction Surgery nrn
Author
First Published Dec 16, 2023, 3:57 PM IST

ലയാള സിനിമയിലെ യുവ നായിക നിരയിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണകുമാർ. നിലവിൽ സിനിമയിൽ അത്ര സജീവമല്ലെങ്കിലും തന്റെ യുട്യൂബ് ചാനലിലും മറ്റുമായി ഏറെ ബിസിയാണ് താരം. തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അഹാനയുടെ പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. പലപ്പോഴും ട്രോളുകൾക്കും വിമർശനങ്ങൾക്കും അഹാന പാത്രമായിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെയൊരു സർജറി വിശേഷം ആണ് അഹാന പങ്കുവച്ചിരിക്കുന്നത്. 

ലേസർ വിഷൻ കറക്‌ഷൻ സർജറി നടത്തിയ അനുഭവം ആണ് അഹാന പങ്കുവച്ചിരിക്കുന്നത്. കണ്ണടയും കോൺടാക്റ്റ് ലെൻസുമായി കഴിഞ്ഞ 16 വർഷത്തെ യാത്രയോട് ഔദ്യോ​ഗികമായി വിട പറഞ്ഞിരിക്കുകയാണ് അഹാന പറഞ്ഞു. സ്‌മൈൽ എന്നാണ് സർജറിയുടെ പേരെന്നും വിദ​ഗ്ദ ഉപദേശങ്ങൾ തേടിയ ശേഷം മാത്രമെ സർജറിയിലേക്ക് പോകാവൂ എന്നും അഹാന പറയുന്നുണ്ട്. 

"എന്റെ കണ്ണിന്റെ പ്രശ്നം കാരണം ഞാൻ ലേസർ സർജറിയ്ക്ക് വിധേയയായി. ഇതിലൂടെ കടന്നു പോയ എന്റെ അനുഭവമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സ്മൈൽ എന്നാണ് ഞാൻ ചെയ്ത സർജറിയുടെ പേര്. ലേസർ സർജറിയാണിത്. കഴിഞ്ഞ മൂന്ന് നാല് മാസം വരെ ലാസിക് എന്ന സർ‌ജറിയെ കുറിച്ച് മാത്രമെ അറിയാമായിരുന്നുള്ളൂ. നമുക്കൊരു പതിനാറ് വർഷം പുറകിലേക്ക് പോകണം. അതായത് 2007ലേക്ക്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കണ്ണട വയ്ക്കുന്നത്. ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ, ബോർഡിൽ എഴുതുന്നതൊന്നും വായിക്കാൻ പറ്റുന്നില്ലെന്ന് വീട്ടിൽ വന്ന് പറയുമായിരുന്നു. കുഞ്ഞിലെ കണ്ണട വയ്ക്കണമെന്ന ആ​ഗ്രഹമായിരിക്കും ഞാനിങ്ങനെയൊക്കെ പറയുന്നതെന്നാണ് അച്ഛനും അമ്മയും കരുതിയത്. ഞാൻ കള്ളമാണ് പറയുന്നതെന്ന് വിചാരിച്ച് അവരത് കാര്യമാക്കിയില്ല. പിന്നെ ഈ നാലഞ്ച് പിള്ളേരുള്ള വീട്ടിൽ അവർ പറയുന്ന ഈ കൊച്ചു കൊച്ചു കാര്യങ്ങളൊന്നും അവരത്ര കാര്യമായി എടുക്കാറില്ല. അങ്ങനെ ഒടുവിൽ എനിക്ക് ശരിക്കും കാണാൻ പറ്റില്ലെന്ന് പറഞ്ഞതോടെ വാസൻ ഐ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവിടെ എഴുതിയതൊന്നും വായിക്കാനാകാതെ വിജയകരമായി ഞാൻ പരാജയപ്പെട്ടു", എന്ന് അഹാന വീഡിയോയിൽ പറയുന്നു.

'ഏറ്റവും നിഗൂഢമായ ഒന്നാണ് മനസ്, ഒരിക്കലും പിടി തരാത്ത ഒന്ന്'; നിരഞ്ജൻ പറയുന്നു

കണ്ണാടി വച്ചപ്പോൾ ഞാനാണ് സ്കൂളിലെ ഏറ്റവും കൂളസ്റ്റ് ആയിട്ടുള്ള കുട്ടിയെന്ന് എനിക്ക് തോന്നി. എന്റെ സ്‌പെക്‌സി ലുക്കിൽ ഞാൻ അഭിമാനിച്ചു. രണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ കണ്ണട വയ്ക്കുന്നത് അത്ര കൂളല്ലെന്ന് മനസിലായി. പിന്നെ കണ്ണാടികളിൽ ഫാഷൻ പരീക്ഷിച്ചു. പക്ഷേ കണ്ണാടി ഇല്ലെങ്കിൽ ബുദ്ധിമുട്ടി എനിക്ക് വായിക്കാൻ സാധിക്കുമായിരുന്നു. ഒടുവിൽ സ്കൂൾ റീയൂണിയനിൽ വച്ച് കണ്ട സുഹൃത്തിൽ നിന്നാണ് ഞാൻ ഈ ലേസർ സർജറിയെ കുറിച്ച് അറിയുന്നതെന്നും അങ്ങനെ അത് ചെയ്യാമെന്ന് തീരുമാനിക്കുക ആയിരുന്നു എന്നും അഹാന പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios