നടന്‍ കൃഷ്ണകുമാറിന്‍റെ രണ്ടാമത്തെ മകള്‍ ദിയയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി എത്തുകയാണ് മൂത്ത സഹോദരിയും സിനിമാ താരവുമായി അഹാന.

സിന്ധു കൃഷ്‍ണകുമാര്‍- കൃഷ്‍ണകുമാര്‍ ദമ്പതിമാര്‍ക്ക് നാല് പെണ്‍മക്കളാണ്. അഹാന കൃഷ്‍ണ, ദിയ കൃഷ്‍ണ, ഇഷാനി കൃഷ്‍ണ, ഹൻസിക കൃഷ്‍ണ. വീട്ടിലെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവയ്ക്കുമ്പോള്‍ ഇരുകയ്യും നീട്ടി ആരാധകര്‍ അത് സ്വീകരിക്കാരുണ്ട്. ലോക്ക് ഡൗണ്‍ കാലത്തെ ഓര്‍മ്മകള്‍ക്കിടയില്‍ ഒരു പിറന്നാളാഘോഷത്തിലന്‍റെ വിശേഷമാണ് ഇപ്പോള്‍ പറയാനുള്ളത്.

നടന്‍ കൃഷ്ണകുമാറിന്‍റെ രണ്ടാമത്തെ മകള്‍ ദിയയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി എത്തുകയാണ് മൂത്ത സഹോദരിയും സിനിമാ താരവുമായി അഹാന.
താര കുടുംബവും ദിയ കൃഷ്ണയ്ക്ക് പിറന്നാൾ ആശംസകളുമായി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അഹാന കൃഷ്ണകുമാർ ഇന്‍സ്റ്റയില്‍ ഒരു പഴയ ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാമ്. സഹോദരിമാര്‍ക്കിടയിലെ കുറുമ്പുകളും സ്നേഹവും തല്ലുകളുമെല്ലാം ആ കുറിപ്പിലൂടെ വ്യക്തമാകും.

View post on Instagram

'നിന്‍റെ തലച്ചോറിന്റെ ഒരു ഭാഗം ചിലപ്പോഴൊക്കെ പ്രവർത്തിക്കാത്തതാണെന്ന് തോന്നുന്നു, നിന്നെ ഒരേസമയം നല്ലവും ചൊറിയത്തിയുമാക്കുന്നത്. മിക്ക കാര്യങ്ങളും നിന്നെ ബാധിക്കാതിരിക്കുന്നത്, ഒരു ശാശ്വതമായ മാർഗമാണ്. ചിലപ്പോൾ അത് ശല്യപ്പെടുത്തുന്നതാകാം. എന്തായാലും ജന്മദിനാശംസകൾ.നമ്മുടെ അടുത്ത തല്ലുകൂടലിനായി കാത്തിരിക്കുന്നു.'

View post on Instagram