Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിനൊപ്പമുള്ള ചിത്രവുമായി ഐശ്വര്യ രാജീവ്‌; സ്നേഹമറിയിച്ച് ആരാധകര്‍

ഹണിമൂണിന് ഇടയിലുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്

actress aishwarya rajeev shares pic with her husband on instagram
Author
First Published Aug 14, 2024, 9:45 PM IST | Last Updated Aug 14, 2024, 9:45 PM IST

ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ ആളാണ് ഐശ്വര്യ രാജീവ്. നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ. പക്ഷേ ഐശ്വര്യയെ സ്റ്റാര്‍ ആക്കിയത് സ്റ്റാര്‍ മാജിക് ഷോ ആണ്. വിവാഹത്തിന് ശേഷമുള്ള പ്രണയ നിമിഷങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യ രാജീവ്‌.

മാലിദ്വീപില്‍ ആഘോഷിച്ച ഹണിമൂണിന് ഇടയിലുള്ള ഒരു മനോഹര ചിത്രമാണ് ഇപ്പോള്‍ നടി പങ്കുവച്ചിരിയ്ക്കുന്നത്. 'പ്രണയത്തിനും സമന്വയത്തിനും ഇടയില്‍' എന്ന ക്യാപ്ഷനോടെയാണ് റൊമാന്റിക് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. സ്‌നേഹം അറിയിച്ച് ഒരുപാട് കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

മാട്രിമോണി വഴിയാണ് അര്‍ജുനും ഐശ്വര്യയും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. പ്രണയമല്ല, വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ് എന്ന് വാര്‍ത്ത പുറത്തുവിട്ടപ്പോള്‍ തന്നെ ഐശ്വര്യ പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹവും അതിന് ശേഷമുള്ള ആഘോഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബൈയില്‍ ജോലി ചെയ്യുന്ന എന്‍ജിനീയറാണ് അര്‍ജുന്‍. വിവാഹ ശേഷം നല്‍കിയ ഒരു ക്യു ആന്റ് എ യില്‍ ഭര്‍ത്താവിനെക്കുറിച്ച് ഐശ്വര്യ വാചാലയായിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന ആളൊന്നുമല്ല, ആള് ഭയങ്കര കൂളാണ്. ഞങ്ങള്‍ തമ്മില്‍ പതിനൊന്ന് മാസത്തെ വ്യത്യാസം മാത്രമേയുള്ളൂ, എന്നാലും ചേട്ടന്‍ എന്ന് തന്നെയാണ് വിളിക്കുന്നത്. അവധി കഴിഞ്ഞ് ചേട്ടന്‍ ഉടന്‍ ഖത്തറിലേക്ക് പോകുമെന്നും അധികം വൈകാതെ താനും അങ്ങോട്ട് സെറ്റില്‍ഡ് ആവും എന്നും ഐശ്വര്യ പറഞ്ഞിരുന്നു.

വിവാഹ ശേഷം ഐശ്വര്യ അഭിനയത്തിലും സ്റ്റാര്‍ മാജിക്കിലും ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍, അത് ഐശ്വര്യയുടെ പ്രൊഫഷനാണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. സ്റ്റാര്‍ മാജിക്കിലേക്ക് പോകുന്നതിലോ അഭിനയിക്കുന്നതിലോ തടസ്സമില്ല, പക്ഷേ താനും ഖത്തറിലേക്ക് പോകുന്നു എന്ന് ഐശ്വര്യ പറഞ്ഞതോടെ ആ ചോദ്യത്തിനുള്ള ഉത്തരമായി.

ALSO READ : തിയറ്ററുകളിലെ സ്വാതന്ത്ര്യദിനം ആര് നേടും? പ്രേക്ഷകരെ തേടി ഈ വാരം 9 സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios