ബാലിയിൽ നിന്നുള്ള വിഡിയോയാണ് അമല പോൾ പങ്കുവച്ചിരിക്കുന്നത്.

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് അമല പോള്‍. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

ബാലിയിൽ നിന്നുള്ള വിഡിയോയാണ് അമല പോൾ പങ്കുവച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് കയറുന്ന അമലയെ വീഡിയോയിൽ കാണാം. പറക്കെട്ടിന് മുകളിൽ എത്തിയ അമല താഴേക്ക് ചാടുകയും ചെയ്യുന്നു. ഒപ്പം വെള്ളച്ചാട്ടതിന് സമീപം ഊഞ്ഞാൽ കെട്ടി ആടുന്നുമുണ്ട് താരം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. അമലയുടെ സാഹസികതയെ അഭിനന്ദിക്കുന്നതോടൊപ്പം അപകടം പിടിച്ച പ്രവൃത്തിയാണിതെന്നും ആരാധകർ പറയുന്നു. 

View post on Instagram

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് അമല. പലപ്പോഴും തന്റെ യാത്രകളുടെ ഓർമകളും ചിത്രങ്ങളുമെല്ലാം അമല പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വൈറലാകാറുമുണ്ട്. അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് അമലയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിയായിരുന്നു നടന്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു മമ്മൂട്ടി.

കൂറ്റൻ പാറയിൽ അള്ളിപ്പിടിച്ചു കയറി, ഒറ്റച്ചാട്ടം; അമല പോളിന്റെ വീഡിയോ വൈറൽ

സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിലെ നായികമാരാണ്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിതം’, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ചിത്രം ‘ഭോല’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന സിനിമകൾ.