മനോഹരമായ റെഡ് സാറ്റിന്‍ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ്, രസകരമായ കുറിപ്പ് അമേയ പങ്കുവച്ചത്.

മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. നവാഗതനായ മനോജ് വാസുദേവന്റെ സംവിധാനത്തിലുള്ള 'ഖജുരാഹോ ഡ്രീംസ്' എന്ന ചിത്രമാണ് ഇനി അമേയയുടേതായി ഇറങ്ങാനുള്ളത്. മോഡലായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ അമേയ പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.

മനോഹരമായ റെഡ് സാറ്റിന്‍ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ്, രസകരമായ കുറിപ്പ് അമേയ പങ്കുവച്ചത്. (പൂവാലന്മാര്‍, കമന്റടിക്കാര്‍, പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുന്നവര്‍ തുടങ്ങിയ ആളുകളെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കോഴി എന്ന് പറയുന്നത്.) കോഴിത്തരവുമായി ഇന്‍ബോക്‌സില്‍ എത്താറുള്ള ആളുകളെ താന്‍ നിരന്തരമായി ബ്ലോക്ക് ചെയ്യാറുണ്ടെന്നാണ് പത്മരാജന്റെ ലോല എന്ന കഥയിലെ വരികള്‍ കടംമെടുത്ത് അമേയ കാവ്യാത്മകമായി പറയുന്നത്. 'കോഴിശല്യം കൂടുതലാണോ, കോഴികളെ അല്ലാതെ ഞങ്ങളെ പോലുള്ള താറാവുകളെ പറ്റുമോ, കോഴിവധ നിരോധനം ആവശ്യമാണ്.' തുടങ്ങിയ രസകരമായ കമന്റുകള്‍കൊണ്ട് ആരാധകര്‍ അമേയയുടെ ചിത്രവും ക്യാപ്ഷനും വൈറലാക്കിക്കഴിഞ്ഞു.

കുറിപ്പിങ്ങനെ

'ലോല 2022.
ദൈവമേ, പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്‌സില്‍ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല. നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകള്‍ ക്ലിയര്‍ ചെയ്യുക.'

View post on Instagram