അമേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും ഒപ്പം കരിക്ക് വെബ് സീരീസിലൂടെയും അമേയ പ്രേക്ഷക പ്രിയം നേടി. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ,  നിലപാടുകള്‍കൊണ്ടും വ്യത്യസ്തയാണ്. പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കിടിലന്‍ ക്യാപ്ഷന്‍ ഇടുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിൽ അമേയ വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ പുതിയ ചിത്രം. നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അമേയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന് താരം നൽകിയ കാപ്ഷനാണ് ഏറെ രസകരം. 'സാരി നമ്മൾ ആർക്കും കൊടുക്കരുത്. അത് പിന്നെ തിരിച്ചുകിട്ടിയെന്ന് വരില്ല... സംശയം ഉണ്ടേൽ നോക്ക്... ഇത് വേറെ ആളുടെ സാരിയാ.... '- എന്നായിരുന്നു കുറിപ്പ്. ചിത്രവും കുറിപ്പും ഇതിനോടകം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.