കൗമാരക്കാരുടെ അടിപൊളി ക്യാംപസ് കഥ പറഞ്ഞ ആനന്ദം എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലി മരിക്കാറെന്ന നടിയുടെ  അരങ്ങേറ്റം. ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച താരം പൃഥ്വിരാജ് ചിത്രം വിമാനത്തിലും അഭിനയിച്ചു. 

വന്‍ വിജയമായിത്തീര്‍ന്ന ഉയരെയിലെ പ്രകടനം അനാര്‍ക്കലിയ്ക്ക്  കൂടുതല്‍ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും താരം വേഷമിട്ടു. ഒരു രാത്രി ഒരു പകല്‍, അമല, കിസ്സ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്‍റേതായി പുറത്തുവരാനുള്ളത്.

താരത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞുവരുമ്പോള്‍ ഒഴിച്ചുകൂടാനാകാത്തതാണ് സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം. നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന അനാര്‍ക്കലിക്ക് പരിലാളന പോലെ തന്നെ വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ബോള്‍ഡായ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴായിരുന്നു ഇതില്‍ പലതും. പലപ്പോഴും ഇതിനെല്ലാം ശക്തമായ മറുപടിയും താരം നല്‍കിയിട്ടുണ്ട്.

ഇപ്പോഴിതാ ഇത്തരം കപടസദാചാരക്കാരെ കട്ടയ്ക്ക് പരിഹസിച്ചിരിക്കുകയാണ് അനാര്‍ക്കലി. ചില ചിത്രങ്ങള്‍ പങ്കുവച്ച് സമൂഹത്തിന് അനുയോജ്യമായ രീതിയിൽ ഞാൻ തന്നെ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം’ എന്ന കുറിപ്പോടെ രണ്ട് ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയായിരുന്നു. നിവധി പേരാണ് ട്രോളിന് അഭിനന്ദനവുമായി എത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 

A @sachin_reeko_photos photography cropped and edited according to the convenience of the society by myself🤗

A post shared by anarkali marikar (@anarkalimarikar) on Apr 5, 2020 at 4:34am PDT