അനാര്‍ക്കലി മരയ്ക്കാര്‍ എന്ന നടിയെ കുറിച്ച് പറയുമ്പോള്‍ ഒഴിച്ചുകൂടാനാകാത്തതാണ് സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം. നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന അനാര്‍ക്കലിക്ക് ആരാധകരുടെ പരിലാളന പോലെ തന്നെ വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ബോള്‍ഡായ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴായിരുന്നു വിമര്‍ശനങ്ങള്‍ പലതും. പലപ്പോഴും ഇതിനെല്ലാം ശക്തമായ മറുപടിയും താരം നല്‍കാറുണ്ട്.

ഇപ്പോഴിതാ ബൈക്കര്‍ ഗേളായുള്ള അടിപൊളി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയണ് അനാര്‍ക്കലി. ചിത്രങ്ങളും അതിന് അനാര്‍ക്കലി നല്‍കിയ ക്യാപ്ഷനും സോഷ്യല്‍മീഡിയയല്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

ഹീറോ കമ്പനിക്കാര്‍ കാണണ്ട, ഇപ്പോത്തന്നെ പിടിച്ച് ബ്രാന്‍ഡ് അംബാസഡറാക്കും എന്നുപറഞ്ഞാണ് അനാര്‍ക്കലി ഹീറോ എക്‌സ് പ്ലസ് ബൈക്കിനൊപ്പമുള്ള തന്റെ ബൈക്കര്‍ഗേള്‍ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുന്നത്. ക

ഴിഞ്ഞദിവസം അയല്‍വക്കത്തെ ചേട്ടന്‍ വാങ്ങിയ ബി.എം.ഡബ്ലു കാറിനൊപ്പം താരം ചിത്രം പങ്കുവച്ചതും വൈറലായിരുന്നു. 'നോക്കണ്ട, എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ബി.എം.ഡബ്ലു വാങ്ങിയതല്ലെ, പുള്ളിക്കൊരു സന്തോഷം ആയിക്കോട്ടെ എന്ന് വിചാരിച്ചു' എന്നായിരുന്നു ചിത്രത്തിന് അനാര്‍ക്കലി ക്യാപ്ഷന്‍ നല്‍കിയത്.

 
 
 
 
 
 
 
 
 
 
 
 
 

@vivek_subramanian_photography 📸

A post shared by anarkali marikar (@anarkalimarikar) on Jul 26, 2020 at 4:15am PDT

അതുകൊണ്ടുതന്നെ ഇതെങ്കിലും സ്വന്തം വണ്ടിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതെന്റെ സ്വന്തമാണെന്ന് അനാര്‍ക്കലി മറുപടിയും കൊടുത്തിട്ടുണ്ട്. അനാര്‍ക്കലിയുടെ കാളി ഫോട്ടോഷൂട്ട് വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. പിന്നാലെ അബദ്ധമാണെന്നും ഇനി അതുണ്ടാകില്ലെന്നും പറഞ്ഞ് അനാര്‍ക്കലി ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയിരുന്നു. ശേഷം അനാര്‍ക്കലി വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.