'കെമിസ്ട്രി' എന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് ശില്പ ഏറെ ശ്രദ്ധനേടുന്നത്. 

ടിയായും അവതാരികയായും പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയ താരം ആണ് ശില്പ ബാല. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളു എങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായി മാറാൻ ശിൽപയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ഷോകളുടെയും റിയാലിറ്റി ഷോകളുടെയും അവതാരികയായി ശില്പ മാറിക്കഴിഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ശില്പ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തി ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ശില്പയ്ക്കൊപ്പം സോഷ്യൽ മീഡിയയിലെ താരമാണ് ഭർത്താവ് വിഷ്ണുവും മകൾ യാമികയും.

ഇപ്പോഴിതാ തന്റെ ജന്മദിനത്തിൽ നടി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്. "ഇത്രയധികം സ്നേഹവും നല്ല ഊർജവും കൊണ്ട് ചുറ്റപ്പെട്ട ഒരാൾ എത്ര നന്ദിയുള്ളവനായിരിക്കണമെന്ന് ഇത്തവണത്തെ ജന്മദിനം എന്നെ ഓർമ്മിപ്പിച്ചു. ഇപ്രാവശ്യം വളരെ ഒതുങ്ങികഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇത് പ്രായമാകുന്നത് കൊണ്ടല്ല, ബുദ്ധിപരമായി ചിന്തിക്കാനും, കൂടുതൽ അംഗീകരിക്കാനും, ജീവിതാനുഭവങ്ങളുടെ ഭംഗി ആസ്വദിക്കാനും വേണ്ടിയാണ്. പേജ് അടുത്ത അധ്യായത്തിലേക്ക് മാറ്റുന്നു, അതേ സമയം അടുത്ത വർഷത്തേക്കുള്ള കൃത്യമായ കണക്കുകൂട്ടലും പ്ലാനിങ്ങുമായി മുന്നോട്ട് പോകുന്നു. ആശംസകൾക്ക് ഒരുപാട് നന്ദി" എന്നാണ് ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചെത്തുന്നത്. 

View post on Instagram

ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെയാണ് ശിൽപ ബാല മലയാള സിനിമയിലേക്ക് കടന്നുവന്നത്. വിജി തമ്പിയുടെ 'കെമിസ്ട്രി' എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചു. അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും ഈ കലാകാരി പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ദുബായിൽ നടന്ന അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകമായിരുന്നു.

'സിന്ദാ ബന്ദാ'യ്ക്ക് നിറഞ്ഞാടി മോഹൻലാൽ, 'പകുതി പോലും ഞാൻ ചെയ്തില്ലെ'ന്ന് ഷാരൂഖ്, പിന്നാലെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..