Asianet News MalayalamAsianet News Malayalam

'ഉണ്ടായിരുന്നപ്പോള്‍ വിലയറിഞ്ഞില്ല'; അച്ഛനെക്കുറിച്ച് വൈകാരിക കുറിപ്പുമായി വീണ നായര്‍

അച്ഛന്‍ തങ്ങളെ വിട്ടുപേയതിന്റെ ആറാം വാര്‍ഷികത്തില്‍ അച്ഛനെക്കുറിച്ചുള്ള വൈകാരിക കുറിപ്പാണ് വീണ പങ്കുവച്ചിരിക്കുന്നത്.

actress and biggboss malayalam fame veena nair s sentimental note about her father
Author
Kerala, First Published May 10, 2020, 9:12 PM IST

കാലങ്ങളായി സിനിമാ സീരിയല്‍ രംഗത്തുള്ള താരമാണ് വീണ നായര്‍. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി വീണ. 2014ല്‍ ഇറങ്ങിയ വെള്ളിമൂങ്ങയായിരുന്നു താരത്തിന്റെ ആദ്യചിത്രം. ബിഗ്‌ബോസില്‍ അറുപത് ദിവസം പൂര്‍ത്തിയാക്കിയായിരുന്നു താരം പുറത്തായത്.

പലപ്പോഴും വൈകാരികമായ വീണയെ, പിന്തുണച്ചും വിമര്‍ശിച്ചും പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു. . ബിഗ്‌ബോസില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നേരങ്ങളിലെല്ലാം തന്റെ അച്ഛനെക്കുറിച്ചും, രജിത്ത്‌സാറിന് തന്റെ അച്ഛനുമായുള്ള രൂപസാദൃശ്യത്തെക്കുറിച്ചും താരം വാചാലയായിട്ടുണ്ട്.

ബിഗ്‌ബോസിലൂടെ വീണയുടെ വീട്ടുകാരെയെല്ലാം പ്രേക്ഷകര്‍ക്ക് അടുത്തറിയാം. പഴയകാല അവസ്ഥയും. കണ്ണേട്ടനും അമ്പുച്ചനുമെല്ലാം മലയാളികള്‍ക്ക് സ്വന്തം വീട്ടുകാരെന്നപോലെയിപ്പോള്‍ പരിചിതരാണ്. അച്ഛന്‍ തങ്ങളെ വിട്ടുപേയതിന്റെ ആറാം വാര്‍ഷികത്തില്‍ അച്ഛനെക്കുറിച്ചുള്ള വൈകാരിക കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ കുറിപ്പ് -

'നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രം' എന്റെ അച്ഛന്‍ എന്നെ വിട്ടു പോയിട്ട് ഇന്ന് 6 വര്‍ഷം. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് എപ്പോഴും അച്ഛനും അമ്മയും പറയുമായിരുന്നു, സത്യം തന്നെയാ ഉള്ളപ്പോള്‍ നമ്മള്‍ ഒന്നിന്റെയും വില അറിയില്ല... നഷ്ടപ്പെടുമ്പോള്‍ ആണ് അതെത്രമാത്രം നമുക്ക് വലുതായിരുന്നു എന്ന് മനസ്സിലാവുന്നത്. ഞാന്‍ ഒരു കലാകാരി ആവണമെന്നും, ഒരു അഭിനേത്രി ആവണമെന്നും, ബിഗ് സ്‌ക്രീനില്‍ ഒരു സിനിമയിലെങ്കിലും എന്നെ ഒന്ന് കാണണമെന്ന് ഏറ്റവും കൂടുതല്‍ ഈ ലോകത്ത് ആഗ്രഹിച്ചത് എന്റെ അച്ഛന്‍ ആയിരുന്നു... പക്ഷേ ഭാഗ്യം തുണച്ചില്ല, എന്റെ ആദ്യസിനിമ വെള്ളിമൂങ്ങ സിനിമയുടെ ഷൂട്ടിങ് ടൈമില്‍ അച്ഛന്‍ കൂടെയുണ്ടായിരുന്നു, പക്ഷേ റിലീസിന് മുന്‍പ് അച്ഛന്‍ ആഗ്രഹങ്ങള്‍ ബാക്കി ആക്കി യാത്രയായി. ജീവിതത്തില്‍ ഓരോ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും ഓരോ വിഷമങ്ങള്‍ വരുമ്പോഴും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അച്ഛന്റെ അമ്മയുടെ മുഖം തന്നെ ആണ്. കാലം നമുക്ക് വേണ്ടി കാത്തുനില്‍ക്കില്ല, ഉള്ള സമയം അച്ഛനെയും അമ്മയെയും സഹോദരങ്ങളും സുഹൃത്തുക്കളെയും എല്ലാവരെയും സ്‌നേഹിക്കുക... മറ്റേതോ ലോകത്തില്‍ ഇരുന്ന് എന്റെ അച്ഛന്‍ എന്നെ അനുഗ്രഹിക്കുന്നുണ്ട്, എന്നെ കാണുന്നുണ്ട് ഞാന്‍ പറയുന്നത് എല്ലാം കേള്‍ക്കുന്നുണ്ട്... എന്നെ ഭദ്രമായി കണ്ണേട്ടന്റെ കൈകളില്‍ ഏല്‍പ്പിച്ചു, എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും... ബാബു അച്ഛന്റെയും ലതിക അമ്മയുടെ മോളായി ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജനിക്കണം... കാരണം അവരെ സ്‌നേഹിച്ചു കൊതി തീര്‍ന്നില്ല... ഞാനിപ്പോള്‍ സന്തോഷവതി ആയിരിക്കുന്നെങ്കില്‍ അതിനെ കാരണം അച്ഛന്‍ തന്നെയാണ്.... ഒരുപാടു ഒരുപാടു മിസ് ചെയുന്നുണ്ട്...''

 
 
 
 
 
 
 
 
 
 
 
 
 

"നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ മാത്രം" എന്റെ അച്ഛൻ എന്നെ വിട്ടു പോയിട്ട് ഇന്ന് 6 വർഷം. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് എപ്പോഴും അച്ഛനും അമ്മയും പറയുമായിരുന്നു, സത്യം തന്നെയാ ഉള്ളപ്പോൾ നമ്മൾ ഒന്നിന്റെയും വില അറിയില്ല... നഷ്ടപ്പെടുമ്പോൾ ആണ് അതെത്ര മാത്രം നമുക്ക് വലുതായിരുന്നു എന്ന് മനസ്സിലാവുന്നത്. ഞാൻ ഒരു കലാകാരി ആവണമെന്നും, ഒരു അഭിനേത്രി ആവണമെന്നും, ബിഗ് സ്ക്രീനിൽ ഒരു സിനിമയിലെങ്കിലും എന്നെ ഒന്ന് കാണണമെന്ന് ഏറ്റവും കൂടുതൽ ഈ ലോകത്ത് ആഗ്രഹിച്ചത് എന്റെ അച്ഛൻ ആയിരുന്നു... പക്ഷേ ഭാഗ്യം തുണച്ചില്ല, എന്റെ ആദ്യസിനിമ വെള്ളിമൂങ്ങ സിനിമയുടെ ഷൂട്ടിങ് ടൈമിൽ അച്ഛൻ കൂടെയുണ്ടായിരുന്നു, പക്ഷേ റിലീസിന് മുൻപ് അച്ഛൻ ആഗ്രഹങ്ങൾ ബാക്കി ആക്കി യാത്രയായി. ജീവിതത്തിൽ ഓരോ നല്ല കാര്യങ്ങൾ സംഭവിക്കുമ്പോഴും ഓരോ വിഷമങ്ങൾ വരുമ്പോഴും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് അച്ഛന്റെ അമ്മയുടെ മുഖം തന്നെ ആണ്. കാലം നമുക്ക് വേണ്ടി കാത്തുനിൽക്കില്ല, ഉള്ള സമയം അച്ഛനെയും അമ്മയെയും സഹോദരങ്ങളും സുഹൃത്തുക്കളെയും എല്ലാവരെയും സ്നേഹിക്കുക... മറ്റേതോ ലോകത്തിൽ ഇരുന്ന് എന്റെ അച്ഛൻ എന്നെ അനുഗ്രഹിക്കുന്നുണ്ട്, എന്നെ കാണുന്നുണ്ട് ഞാൻ പറയുന്നത് എല്ലാം കേൾക്കുന്നുണ്ട്... എന്നെ ഭദ്രമായി കണ്ണേട്ടന്റെ കൈകളിൽ ഏൽപ്പിച്ചു, എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും... ബാബു അച്ഛന്റെയും ലതിക അമ്മയുടെ മോളായി ഇനിയൊരു ജന്മമുണ്ടെങ്കിൽ ജനിക്കണം... കാരണം അവരെ സ്നേഹിച്ചു കൊതി തീർന്നില്ല... ഞാനിപ്പോൾ സന്തോഷവതി ആയിരിക്കുന്നെങ്കിൽ അതിനെ കാരണം അച്ഛൻ തന്നെയാണ്....ഒരുപാടു ഒരുപാടു miss ചെയുന്നുണ്ട്...

A post shared by veena nair (@veenanair143) on May 8, 2020 at 4:59am PDT

Follow Us:
Download App:
  • android
  • ios