'ഊഷ്‍മളമായ മഞ്ഞയില്‍ ജീവിക്കുക' എന്നുപറഞ്ഞാണ് തന്റെ ലോക്ക് ഡൗണ്‍ ഫോട്ടോസീരിസ് ആര്യതന്നെ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന്  താരത്തിന് കിട്ടുന്നത്.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സിലിടംനേടിയ താരമാണ് ആര്യ. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ കരുത്തുറ്റ മത്സരാര്‍ത്ഥി കൂടിയായിരുന്നു അവര്‍. സ്റ്റാന്‍ഡപ് കോമഡിയോടൊപ്പംതന്നെ ചില സീരിയലുകളിലും ആര്യ വേഷമിട്ടിട്ടുണ്ട്. ആര്യ കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

'ഊഷ്‍മളമായ മഞ്ഞയില്‍ ജീവിക്കുക' എന്നുപറഞ്ഞാണ് തന്റെ ലോക്ക് ഡൗണ്‍ ഫോട്ടോസീരിസ് ആര്യതന്നെ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് താരത്തിന് കിട്ടുന്നത്. മനോഹരമായ മഞ്ഞ നിറത്തിലുള്ള ലെഹങ്ക ചോലിയിലാണ് ആര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശബരിനാഥ് ഡിസൈന്‍ ചെയ്‍ത വസ്‍ത്രങ്ങളില്‍ ആര്യയുടെ സുന്ദരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് പ്രണവ് രാജാണ്.

കഴിഞ്ഞദിവസം ആര്യയുടെ ജന്മദിനത്തിന് ഫുക്രുവും എലീനയും മറ്റുംചേര്‍ന്ന് നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്‍ചവച്ച ആര്യ, ബിഗ്‌ബോസിനുശേഷം കടുത്ത സൈബറാക്രമാണം നേരിട്ട വ്യക്തികൂടെയാണ്. എന്നാല്‍ വിമര്‍ശനങ്ങളെല്ലാം പോസിറ്റീവായി മാത്രമേ എടുത്തിട്ടുള്ളുവെന്നാണ് ആര്യ പറഞ്ഞത്. 

ചിത്രങ്ങള്‍ കാണാം.