ടി പത്മനാഭന്‍റെ പ്രശസ്ത ചെറുകഥ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടിയുടെ ചലച്ചിത്രാവിഷ്കാരമാണ് മീനാക്ഷിയുടെ പുതിയ ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി (Meenakshi) എന്ന അനുനയ അനൂപ്. ബിഗ് സ്ക്രീനിൽ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മീനാക്ഷി ടെലിവിഷനിലെ അടിപൊളി അവതാരക കൂടിയാണ്. നിരവധി ആരാധകരെ സ്വന്തമാക്കിയ മീനാക്ഷി സോഷ്യൽ മീഡിയയിലും സജീവമാണ്. 

ജന്മദിനം ആഘോഷമാക്കിയതിന്‍റെ ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം പങ്കുവച്ചു. കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു മീനാക്ഷിയുടെ പിറന്നാൾ. 16-ാം പറന്നാളായിരുന്നു താരത്തിന്‍റേത്. ' ഒടുവിൽ ഞാനും മധുരപതിനാറിലെത്തി ' എന്നായിരുന്നു മീനാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

View post on Instagram

വൺ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മീനാക്ഷി സിനിമയിലേക്ക് എത്തിയത്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമാണ് താരത്തെ മലയാളികൾക്ക് കൂടുതൽ പരിചിതയാക്കിയത്. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി വേഷമിട്ടിരുന്നു.

2018 മുതൽ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും മീനാക്ഷി തിളങ്ങി. വ്യത്യസ്തവും നഷ്കളങ്കവുമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ടി പത്മനാഭന്‍റെ പ്രശസ്ത ചെറുകഥ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടിയുടെ ചലച്ചിത്രാവിഷ്കാരത്തിലാണ് മീനാക്ഷി വേഷമിടുന്നത്.