ഇന്ദ്രജിത്തിന്റെ ഭാര്യ എന്നതിലുപരി സ്വന്തം പേരില്‍ അറിയപ്പെടുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. തന്റേതായ ഫാഷന്‍ വര്‍ക്കുകളും അതുപോലെ അവതരകയായും താരം ഇപ്പോഴും സജീവമാണ്. ഒപ്പം തന്നെ സഹോദരി പ്രിയ നടിയും വ്‌ളോഗറും ഒക്കെയാണ്. ഇക്കാരണങ്ങളാല്‍ കൊണ്ടൊക്കെ താരകുടുംബം ആരാധകര്‍ക്ക് പ്രയപ്പെട്ടതാണ്. 

അമ്മത്താരങ്ങള്‍ മാത്രമല്ല കുടുംബത്തിലെ കുട്ടിത്താരങ്ങളും സോഷ്യല്‍ മീഡിയ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നതും അതുകൊണ്ടുതന്നെയാണ്. യൂട്യൂബിൽ വീഡിയോ വ്‌ളോഗുമായി പ്രിയ  പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Happy Sunday Folks ☺️

A post shared by Priya Mohan (@priyaa_mohan12) on Jun 6, 2020 at 2:26pm PDT


ഭര്‍ത്താവ് നിഹാലിനൊപ്പമുള്ള യാത്രകളും കുക്കിങ് വീഡിയോകളും ഒക്കെയാണ് പ്രിയ പങ്കുവയ്ക്കുന്നത്. പ്രിയയുടെ യാത്രകളില്‍ മിക്കപ്പോഴും, പൂര്‍ണ്ണിമയും ഇന്ദ്രനുമടക്കമുള്ള കുടുംബവും പങ്കെടുക്കാറുണ്ട്. അവസാനമായി  താരം പങ്കുവച്ച ന്യഇയര്‍ സമയത്തെ യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു. ഇപ്പോള്‍ പ്രിയ പങ്കുവച്ച ചിത്രങ്ങളും പൂര്‍ണിമയുടെ കമന്റുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

വേധുവിന്റെ ചിത്രം കണ്ട പൂര്‍ണ്ണിമ പറയുന്നത് അനു അമ്മയുടെ അടുത്തേക്ക് വേഗം വായോ എന്നാണ്. അനു എന്നാണ് പൂര്‍ണ്ണിമയെ വീട്ടില്‍ വിളിക്കുന്നത്.  ഹാപ്പി സണ്‍ഡേ ഫോക്‌സ് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പ്രിയ വിവിധ ഭാവങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.