ഭയത്തിന്റെയും കണ്ണുനീരിന്റെയും ദിനങ്ങളാണ് കടന്നു പോയതെന്നും പുതിയ തുടക്കത്തിനുള്ള സമയമാണിതെന്നും അനുശ്രീ കുറിക്കുന്നു.
മലയാളികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അനുശ്രീ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ബിഗ് സ്ക്രീനിൽ തന്റേതായൊരിടം സ്വന്തമാക്കിയ നടി, ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത് മനോഹരമായ നിരവധി കഥാപാത്രങ്ങളാണ്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന അനുശ്രീ, സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവച്ചൊരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഭയത്തിന്റെയും കണ്ണുനീരിന്റെയും ദിനങ്ങളാണ് കടന്നു പോയതെന്നും പുതിയ തുടക്കത്തിനുള്ള സമയമാണിതെന്നും അനുശ്രീ കുറിക്കുന്നു. താൻ തകർന്ന് പോയ അവസരത്തിൽ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത
കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി സന്തോഷത്തോടെ മുന്നോട്ട് പോകാൻ തീരുമാനമെന്നും നടി പറഞ്ഞു.
"ആകെ തകർന്നുപോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്‌ചയായിരുന്നു അത്. ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. അത് പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പാണ്. അതിനാൽ മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം. കാരണം എനിക്ക് ആഘോഷിക്കാൻ ഒരു ലോകം... സ്നേഹിക്കാൻ ഒരു കുടുംബം... പിന്തുണയ്ക്കാൻ സുഹൃത്തുക്കൾ.. ഒപ്പം മനോഹരമായ ജീവിതം മുന്നോട്ട്.. അതിനാൽ ഞാൻ ഈ സങ്കടത്തിലേക്ക് തിരിഞ്ഞുനോക്കില്ല ഇനി !! ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ അവസാനിപ്പിക്കുന്നു", എന്നാണ് അനുശ്രീ കുറിച്ചത്.
അതേസമയം, നിരവധി പേരാണ് എന്താണ് കാരണമെന്ന് തിരക്കി രംഗത്തെത്തിയത്. ഈ ഒരാഴ്ചയിൽ എന്താണ് സംഭവിച്ചതെന്ന് അനുശ്രീയും പറഞ്ഞിട്ടില്ല. പ്രശ്നങ്ങളെ ഒരു വശത്തേക്ക് മാറ്റി സന്തോഷത്തോടെ ജീവിക്കൂ എന്നാണ് പോസ്റ്റിന് കമന്റായി പലരും കുറിക്കുന്നത്. ഈ സമയവും കടന്നു പോകുമെന്നും ഇവർ പറയുന്നു. അടുത്തിടെ കൈ പാരലൈസ്ഡ് ആയിരുന്ന കാര്യം അനുശ്രീ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിയറ്ററുകളിൽ 'മാമന്നന്റെ' വിളയാട്ടം; സംവിധായകന് മിനികൂപ്പർ സമ്മാനിച്ച് ഉദയനിധി
