മലയാളികളുടെ പ്രിയതാരമാണ് അനുശ്രി. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ പ്രിയങ്കരിയായ താരം ഒരുപാട് നല്ല വേഷങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. അരുണേട്ടാ സന്തോഷായില്ലെ എന്ന ഡയലോഗിനെപ്പറ്റി ആളുകള്‍ ഇപ്പോഴും കാണുമ്പോള്‍ ചോദിക്കാറുണ്ടെന്നാണ് അനുശ്രി പറയുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും, അതിനിടുന്ന കുറിക്കുകൊള്ളുന്ന ക്യാപ്ഷനുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് സഹോദരനുമൊത്തുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് അനുശ്രി. മുടിയില്‍ ക്രീം ചെയ്ത് കൊടുക്കുന്ന സഹോദരന്‍റെ ചിത്രമാണ് അനുശ്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം രസകരമായ ഒരു കുറിപ്പും താരം ചേര്‍ക്കുന്നുണ്ട്. 'എന്റെ അണ്ണന്റെ മുഖത്ത് ഒരു പേടി കണ്ടോ..അതിനു കാരണം ഞാൻ ആണ്‌ !!ഇനി എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ...ഒരു പേടി കണ്ടില്ലേ .അത് അണ്ണന്റെ കൈയിൽ അണ്ണനെ വിശ്വസിച്ചു എന്റെ തല കൊടുത്തതിന്റെ പേടി ആണ്‌ ..Lockdown Spa!' എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്. വീട്ടു വിശേഷങ്ങള്‍ക്ക് കുശലം ചോദിച്ചും ആശംസകളറിയിച്ചു നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

എന്റെ അണ്ണന്റെ മുഖത്ത് ഒരു പേടി കണ്ടോ..അതിനു കാരണം ഞാൻ ആണ്‌ !!ഇനി എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ...ഒരു പേടി കണ്ടില്ലേ .അത് അണ്ണന്റെ കൈയിൽ അണ്ണനെ വിശ്വസിച്ചു എന്റെ തല കൊടുത്തതിന്റെ പേടി ആണ്‌ ..Lockdown Spa!! @anoob_murali #brother #brothersister #brothersisterlove#brothersisterbond #sisterlove #familyforever #

A post shared by Anusree (@anusree_luv) on May 8, 2020 at 7:25am PDT