മലയാളികളുടെ പ്രിയതാരമാണ് അനുശ്രി. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ പ്രിയങ്കരിയായ താരം ഒരുപാട് നല്ല വേഷങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. അരുണേട്ടാ സന്തോഷായില്ലെ എന്ന ഡയലോഗിനെപ്പറ്റി ആളുകള്‍ ഇപ്പോഴും കാണുമ്പോള്‍ ചോദിക്കാറുണ്ടെന്നാണ് അനുശ്രി പറയുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും, അതിനിടുന്ന കുറിക്കുകൊള്ളുന്ന ക്യാപ്ഷനുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

പല അഭിമുഖങ്ങളിലും തന്റെ കരുത്തായ സഹോദരന്‍ അനൂപിനെ കുറിച്ച് അനുശ്രീ പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ സഹോദരന് ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്ന വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ സാധാരണഗതിയിലുള്ള സന്തോഷപ്രകടനമല്ല അനുശ്രിയുടേത്. നാത്തൂന്‍ ഗര്‍ഭിണിയായാലുള്ള ഗുണം പലതാണ് എന്നുപറഞ്ഞാണ് അനുശ്രി പുതിയ പോസ്റ്റിട്ടിരിക്കുന്നത്. 'നാത്തൂന്‍ ഗര്‍ഭിണിയായാലുള്ള ഗുണം പലതാണ്, പലഹാരങ്ങള്‍, പഴങ്ങള്‍.. ബാക്കി വഴിയെ പറയാം.. അടിപൊളി, അടിപൊളി..' എന്നാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

ചേച്ചീ കുറച്ച് മാറ്റി വച്ചേക്കണേ, നാളെ അങ്ങോട്ട് വരുന്നുണ്ട്, കുറച്ചെങ്കിലും പാവം ഗര്‍ഭിണിക്ക് കൊടുക്കണേ, ആ തേന്‍ മുട്ടായി ഒറ്റക്ക് കഴിച്ചാല്‍ പാപം കിട്ടും എന്നെല്ലാമാണ് ആരാധകര്‍ കമന്റിടുന്നത്. ഏട്ടന്‍ അനൂപിനും, നാത്തൂന്‍ ആതിരയക്കും താരം പോസ്റ്റ് ടാഗ് ചെയ്തിട്ടുമുണ്ട്.