മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അറിയാത്ത താരമല്ല ആരതി സോജന്‍. ഒരുപക്ഷെ, മഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന പരമ്പരയിലെ സപ്തതി അങ്ങനെ നിരവധി പരമ്പരയില്‍ മറക്കാത്ത കഥാപാത്രങ്ങള്‍. നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. 

ഇപ്പോഴിതാ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ആരതി. മാസ്‌ക് ധരിച്ച്, മുഖം മാസ്‌കുകൊണ്ട മറച്ച് കയ്യില്‍ ഡ്രിപ്പ് ഇന്‍ജക്ഷനുമായുള്ള ചിത്രമാണ് താരം പങ്കുവച്ചത്. പനിയാണ് ഇന്‍ജക്ഷന്‍ വച്ചു എല്ലാവരും സുരക്ഷിതരായിരിക്കൂ എന്നും താരം കുറിക്കുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിച്ച് എത്തിയത്.

ഇതിനെല്ലാ താരം മറുപടിയും നല്‍കി. കൊറോണയല്ല, പനിയുണ്ടായിരുന്നു, ഇന്‍ജക്ഷന്‍ അടിച്ചു, ഇപ്പോ കുഴപ്പമില്ലെന്നും താരം കമന്റ് ചെയ്തു. 2014ല്‍ ഭരതന്‍ നാരക്കല്‍ സംവിധാനം ചെയ്ത ആല്‍ബത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. കുങ്കുമച്ചെപ്പായിരുന്നു ആദ്യ പരമ്പര. മഞ്ഞുരുകും കാലം, നോക്കെത്താ ദൂരത്ത്, ഭാഗ്യജാതകം എന്നീ പരമ്പരകളിലും വേഷമിട്ടു.

 
 
 
 
 
 
 
 
 
 
 
 
 

Be safe....stay blessed......☺

A post shared by Arathy Sojan (@arathy_sojan) on Mar 20, 2020 at 7:35am PDT