ബഡായി ബം​ഗ്ലാവിലെ സൂപ്പർ താരവും ആര്യ ആയിരുന്നു.

ടെലിവഷന്‍ ലോകത്തെ താരമായ ആര്യ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2ലാണ് ആര്യ മത്സരാര്‍ത്ഥിയായി എത്തിയത്. ഷോയിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. എന്നാല്‍ ഷോ കൊവിഡ് പ്രതിസന്ധി മൂലം പകുതിയ്ക്ക് വച്ച് നിര്‍ത്തേണ്ടി വരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ നിലപാടുകളിലൂടെയും ആര്യ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. തന്റെതായ യൂട്യൂബ് ചാനലും നടത്തുന്നുണ്ട് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ആര്യ ചാനലിലൂടെ പങ്കുവെക്കാറുമുണ്ട്. ആര്യയെ അറിയുന്നവര്‍ക്കെല്ലാം ആര്യയുടെ മകളേയും അറിയാം. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ആര്യ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ മകൾക്കൊപ്പമുള്ള ചിത്രങ്ങളാണ് ആര്യ പങ്കുവെക്കുന്നത്. മമ്മ ബെയര്‍ ആന്റ് ബേബി ബൂ എന്ന ക്യാപ്ഷനോടെയാണ് ആര്യ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങൾക്ക് മോശം കമന്റ് നൽകിയ ആൾക്ക് മറുപടി നൽകാനും ആര്യ ശ്രദ്ധിച്ചിട്ടുണ്ട്. മകളുടെ പല്ലിൽ കമ്പിയിട്ടൂടെയെന്ന ചോദ്യത്തിന് എന്റെ മകൾ ഏത് ലുക്കിലും തനിക്ക് പെർഫെക്ട് ആണെന്നായിരുന്നു താരത്തിന്റെ മറുപടി. നിരവധിപേരാണ് ആര്യയ്ക്ക് പിന്തുണയുമായി എത്തിയത്.

View post on Instagram

സിനിമകളിലും ആര്യ സജീവമാണ്. ഹണി ബീ 2, ഉള്‍ട്ട, ഉറിയടി, ഗാനഗന്ധര്‍വ്വന്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ ആണ് ആര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ഇന്‍, ടു മെന്‍, 90:00 തുടങ്ങിയ സിനിമളാണ് അണിയറയിലുണ്ട്. കാണാ കണ്‍മണി, സ്ത്രീധനം, തുടങ്ങിയ സീരിയലുകളൂടേയും ഭാഗമായിരുന്ന ആര്യ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും പോലുള്ള ഷോകളുടെ അവതാരകയുമായിരുന്നു. ബഡായി ബം​ഗ്ലാവിലെ സൂപ്പർ താരവും ആര്യ ആയിരുന്നു. ഓഫ് സ്‌ക്രീനില്‍ ഒരു സംരംഭകയും കൂടിയാണ് ആര്യ. 

'ഒരു ബിസിനസ് തുടങ്ങണം; വിജയിക്കണം, ആര്‍ക്കെങ്കിലും മാതൃകയാകണം, അതായിരുന്നു ആ​ഗ്രഹം'; ആരതി പൊടി