Asianet News MalayalamAsianet News Malayalam

'അയാളുടെ ജീവിതത്തിൽ മറ്റൊരാൾ, വെടിവച്ച് കൊല്ലാന്‍ തോന്നി, ഇന്നും അത്..'; മുൻ പങ്കാളിയെ കുറിച്ച് ആര്യ

ഡിപ്രഷനിലൂടെ കടന്നുപോയ നിമിഷങ്ങളായിരുന്നു അവയെന്നും ആര്യ. 

actress arya badai open up her breakup and depression stage nrn
Author
First Published Jan 31, 2024, 9:43 PM IST

ലയാള മിനിസ്ക്രീൻ- ബി​ഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ആര്യ. ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്തതോടെയാണ് ആര്യയെ ഏറ്റവും കൂടുതൽ പേർ അടുത്തറിഞ്ഞത്. അവതാരകയായും തിളങ്ങുന്ന ആര്യ നടത്തുന്ന തുറന്നു പറച്ചിലുകളും പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ മുൻ പങ്കാളിയെ കുറിച്ചും അയാൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ വെടിവച്ച് കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എന്നും പറയുകയാണ് ആര്യ. എന്നാൽ ഇപ്പോഴങ്ങനെ ഇല്ലെന്നും ഡിപ്രഷനിലൂടെ കടന്നുപോയ നിമിഷങ്ങളായിരുന്നു അവയെന്നും ആര്യ പറഞ്ഞു. 

"ബി​ഗ് ബോസിൽ  പോകണം എന്നത് എന്റെ തീരുമാനം ആയിരുന്നു.ഷോയോട് എനിക്ക് ഭയങ്കരമായ ആരാധനയുണ്ട്. 75 ദിവസം ഞാൻ ആ വീട്ടിൽ ഉണ്ടായിരുന്നു. ഈ ദിനങ്ങളെല്ലാം എനിക്ക് വളരെ നല്ലതായിരുന്നു. അത് കഴിഞ്ഞ് പുറത്തുവന്നപ്പോൾ ഉണ്ടായതാണ് ശരിക്കും പറഞ്ഞാൽ ട്രോമ. ഷോയിൽ പോകാൻ വേണ്ടി ഏറ്റവും കൂടുതൽ എന്നെ സപ്പോർട്ട് ചെയ്തത് എക്സ് ആയിരുന്നു. ഇന്നത് ആലോചിക്കുമ്പോൾ മനഃപൂർവ്വം ആയിരുന്നോ അത് എന്ന് ചിന്തിക്കാറുണ്ട്. പുറത്ത് നടക്കുന്നതിനെ കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ഷോ കഴിഞ്ഞ് ഫോൺ കിട്ടിയതും ആളെ വിളിച്ചു. പക്ഷേ എടുത്തില്ല. ഞാൻ പേടിച്ചു പോയി. ഫുൾ ബ്ലാങ്ക് ആയിപ്പോയി. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. അയാളുടെ നമ്പർ മാത്രമെ എനിക്ക് കാണാതെ അറിയാവൂ. തുടരെ വിളിച്ചോണ്ടിരിക്കയാണ്. അവസാനം എന്‍റെ സഹോദരിയെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ എവിടെയെന്ന് ചോദിച്ചു, ഞാന്‍ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ തിരക്കിലാവും ഞാന്‍ വിളിക്കാമെന്നാണ് അവള് പറഞ്ഞത്. അതില്‍ എന്തോ പന്തികേട് എനിക്ക് തോന്നി. കുറേക്കാര്യങ്ങൾ ചിന്തിച്ച് കൂട്ടി ബ്ലാങ്ക് ആയി. ആ രാത്രി മുഴുവൻ ഞാൻ ഉറങ്ങിയിട്ടില്ല. പിറ്റേന്നും അവനെയാണ് വിളിക്കുന്നത്. പക്ഷേ കിട്ടിയില്ല. നാലഞ്ച് കോൾ വിളിച്ച ശേഷം എന്നെ അയാൾ വിളിച്ചു. ഷോയിൽ പോകുമ്പോൾ എന്നെ എയർ പോർട്ടിൽകൊണ്ടു വിട്ട ആളായിരുന്നില്ല പുള്ളി. സംസാരത്തിൽ സ്നേഹമോ ആകാംക്ഷയോ ഒന്നുമില്ല. ജാൻ എന്നാണ് ഞാൻ വിളിക്കുക. ജാൻ ഇന്നലെ മുതൽ ഞാൻ വിളിക്കുവായിരുന്നെന്ന് പറഞ്ഞപ്പോൾ ഉറങ്ങുവായിരുന്നു എന്നാണ് മറുപടി വന്നത്. അപ്പോൾ തന്നെ എന്തോ കാര്യം ഉണ്ടെന്ന് മനസിലായി", എന്ന് ആര്യ പറയുന്നു. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.  

'അന്ന് ഞാൻ കടുത്ത വിഷാദത്തിലൂടെ കടന്നുപോയി, സിനിമ കണ്ടില്ല, കഥകൾ കേട്ടില്ല..'; വെളിപ്പെടുത്തി ലിജോ ജോസ്

"വലിയൊരു ട്രോമയായിരുന്നു അത്. എല്ലാം കൊണ്ടും ഡിപ്രഷനിലായി. അന്ന് കൊവിഡ് സമയം ആണ്. ഞാൻ നാട്ടിലും പുള്ളി ദുബായിലും. മറ്റെരാൾ അയാളുടെ ജീവിതത്തിൽ വന്നത് പിന്നീട് ഞാൻ അറിഞ്ഞു. അതറിഞ്ഞപ്പോൾ വെടിവച്ച് കൊല്ലാനാണ് തോന്നിയത്. ഇന്നും അത് തന്നെയാണ് എന്റെ മാനസികാവസ്ഥ. ഭയങ്കര ദേഷ്യമായിരുന്നു എനിക്ക്. ഇന്ന് പക്ഷേ കൊല്ലാനുള്ള ദേഷ്യമൊന്നും ഇല്ല. അവർക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് കേട്ട് കഴിഞ്ഞാൽ ഞാൻ ഒത്തിരി സന്തോഷിക്കും. ഇതെന്റെ മനസിൽ തട്ടി പറയുവാണ്. ചിലർ ഇതിനെ നെ​ഗറ്റീവ് ആയിട്ട് എടുക്കുമാകും. പക്ഷേ ഞാൻ ജനുവിൻ ആയിട്ടുള്ള ഫീലിം​ഗ് പറയുവാണ്. ഒന്നും സംഭവിക്കാതിരിക്കട്ടെ. പക്ഷേ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവതിയായിരിക്കും ഞാൻ. അങ്ങനെ ആരും ചിന്തിക്കാൻ പാടില്ല. പക്ഷേ എന്റെ ഉള്ളിൽ ഇതാണ്. അവരിപ്പോൾ കല്യാണം കഴിച്ചു. വളരെ ഹാപ്പിയായിട്ട് ജീവിക്കുകയാണ്. അങ്ങനെ തന്നെ പോകട്ടെ", എന്നും ആര്യ കൂട്ടിച്ചേർത്തു.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios