വിശേഷ ദിവസങ്ങളിലെല്ലാം കുടുംബത്തിന്‍റേയും മകളുടേയുമെല്ലാം ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട് താരം. 

ഭിനയ മികവുകൊണ്ട് ബോളിവുഡ് വരെ കീഴടക്കിയ മലയാളി താരമാണ് അസിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യ കീഴടക്കിയത്. 

ഹിറ്റ് ചിത്രം ഗജനിയുടെ ഹിന്ദി റീമേക്കിലൂടെ ആമിര്‍ ഖാന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം പ്രമുഖ നായക നടന്മാരുടെയെല്ലാം ചിത്രങ്ങളിലെല്ലാം നായികയായി തിളങ്ങി. പ്രശസ്തിയുടെ കൊടിുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു താരത്തിന്‍റെ വിവാഹം. ബിസിനസുകാരനായ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്ത് സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണ് താരമിപ്പോള്‍. 

എങ്കിലും വിശേഷ ദിവസങ്ങളിലെല്ലാം കുടുംബത്തിന്‍റെയും മകളുടേയുമെല്ലാം ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട് താരം. ഓണനാളില്‍ സോഷ്യല്‍ മീഡിയയില്‍ മകളുടെ ക്യൂട്ട് ചിത്രം താരം പങ്കുവെച്ചിരുന്നു.

View post on Instagram

അറിന്‍റെ ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് അസിന്‍ മകളുടെ ചിത്രം ഷെയറുചെയ്തത്. ചിത്രത്തില്‍ പട്ടുപാവാട ധരിച്ചാണ് അറിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളാസാരിയുടുത്ത് തനത് നാടന്‍ സ്റ്റൈലില്‍ ഭര്‍ത്താവ് രാഹുലുമൊത്തുള്ള ഒരു സെല്‍ഫി ചിത്രവും അസിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 

View post on Instagram