Asianet News MalayalamAsianet News Malayalam

നാല് അബോഷൻ, കുഴപ്പം എന്റേത്, ഡിപ്രഷനിലൂടെ കടന്നുപോയ നാളുകൾ; കണ്ണുനിറഞ്ഞ് അശ്വതി കിഷോർ

വിവാഹം കഴിഞ്ഞ് ഏഴ് വർഷം ആയെങ്കിലും ഒരു കുഞ്ഞില്ലാത്ത വിഷമത്തിലാണ് ഇവർ.

actress aswathy chand kishor says her four abortion and depression nrn
Author
First Published Dec 6, 2023, 8:48 AM IST

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് അശ്വതി ചന്ദ് കിഷോര്‍. സീരിയലിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അശ്വതിയുടെ ചന്ദ്രി- സുനി കോമ്പോ സൂപ്പർ ഹിറ്റാണ്. ഒരുപക്ഷേ ചന്ദ്രി എന്ന് പറഞ്ഞാലാകും അശ്വതിയെ ആളുകൾക്ക് മനസിലാകുക. വർഷങ്ങളായി മിനിസ്ക്രീനിലും കോമഡി പരിപാടികളിലും സജീവമായി, പ്രേക്ഷകരെ ഒന്നാകെ പൊട്ടിച്ചിരിപ്പിക്കുന്ന അശ്വതിയുടെ ജീവിതം അത്ര സന്തോഷം നിറഞ്ഞതല്ല എന്നാണ് പുതിയ അഭിമുഖത്തിൽ നിന്നും വ്യക്തമാകുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷം ആയെങ്കിലും ഒരു കുഞ്ഞില്ലാത്ത വിഷമത്തിലാണ് ഇവർ. ഇക്കാര്യത്തെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട ആളുകളുടെ കമന്റുകൾക്ക് മറുപടിയും നൽകുകയാണ് അശ്വതി. 

സരിത ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിൽ ആയിരുന്നു അശ്വതിയുടെ തുറന്നു പറച്ചിൽ. ഈ ഫീൽഡിൽ നിൽക്കുന്നത് കൊണ്ടാണോ കുട്ടികൾ വേണ്ടെന്ന് വച്ചത് എന്നൊക്കെ കമന്റ് വരാറുണ്ടല്ലോ എന്ന ചോദ്യത്തിന്, "ഈ ലോകത്ത് എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ് കുട്ടികൾ ഉണ്ടാകുന്നതും ഉണ്ടാകാതിരിക്കുന്നതും. വിവാഹം കഴിഞ്ഞ് ഏഴ് വർഷം ആയി. ഈ ചോദ്യം എന്റെ പല അടുത്ത ബന്ധുക്കളിൽ നിന്നുവരെ ഞാൻ നേരിട്ടിട്ടുണ്ട്. പുറത്ത് നിന്ന് നോക്കുന്നവർക്ക് നമ്മുടെ വ്യക്തിപരമായ കാര്യം എന്താണെന്ന് അറിയാൻ സാധിക്കില്ലല്ലോ. സെലിബ്രിറ്റിയാണ് കുറെ പൈസ ഉണ്ട് അതുകൊണ്ട് അവർ സന്തോഷത്തോടെ ജീവിക്കുന്നു എന്നില്ല",എന്നാണ് അശ്വതി പറഞ്ഞത്. 

തന്റെ പ്രശ്നമാണ് കുട്ടികൾ ഉണ്ടാകാത്തതിന് കാരണമെന്നും അശ്വതി പറയുന്നു."എനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ട്. തൈറോഡ്, പിസിഒഡി ഈ രണ്ട് കാര്യങ്ങൾ ഉള്ളവർക്ക് കുട്ടികൾ ഉണ്ടാകാൻ ബുദ്ധിമുട്ടാണ്. അത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണൽ പ്രശ്നമാണ്. എല്ലാവർക്കും കുട്ടികളുണ്ടാകണം എന്നില്ല. അതിലൂടെ സഞ്ചരിക്കുന്നവർക്ക് മാത്രമെ ആ ബുദ്ധിമുട്ട് മനസിലാകൂ. ട്രീറ്റ്മെന്റ് എടുത്തിരുന്ന ആളാണ് ഞാൻ. ഇപ്പോൾ കുറച്ചു നാളായി പോകുന്നില്ല. ചികിത്സയുടെ ഭാ​ഗമായി നമുക്ക് ഒത്തിരി മെഡിസിൻ എടുക്കേണ്ടി വരും. പരിണിതഫലം ഉണ്ടാകുകയും ചെയ്യും. നാല് അബോഷൻ കഴിഞ്ഞ ആളാണ് ഞാൻ. കുട്ടിക്ക് ​ഗ്രോത്ത് കുറവായിട്ടും ഹാർട് ബീറ്റ് വരാത്തത് കൊണ്ടും നാല് അബോഷൻ സംഭവിച്ചു. ഞാൻ ഒത്തിരി ഡിപ്രഷനിൽ ആയിട്ടുണ്ട്. അവിടെ എല്ലാം എന്റെയും ഭർത്താവിന്റെയും കുടുംബം ഒപ്പം നിന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ എല്ലാവരെയും ചിരിപ്പിച്ച് കൊണ്ട് ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നത്", എന്നാണ് അശ്വതി കിഷോർ പറഞ്ഞത്. 

അവതാരപ്പിറവിയെടുത്ത് അവൻ വരുന്നു, 'വാലിബൻ'; കട്ട വെയ്റ്റിങ്ങിൽ ആരാധകർ, സമീപകാലത്ത് ഇതാദ്യം..!

"വളരെ സീരിയസ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു എനിക്ക്. അവസാന അബോഷൻ സമയത്താണത്. സർജറി ഉണ്ടായിരുന്നു. സെഡേഷൻ തന്നിട്ടല്ല സർജറി. അവിടെ കിടന്ന് ഞാൻ പ്രാർത്ഥിച്ചൊരു കാര്യമുണ്ട്, ദൈവമേ ഒരാൾക്കും ഈ ഒരവസ്ഥ കൊടുക്കരുതെന്ന്. അത്രയും വേദനാജനകമാണ്. അബോഷനായ ശേഷം ക്ലീൻ ചെയ്യുന്നൊരു പ്രോസസ് ഉണ്ട്. പച്ചക്കായിരുന്നു എല്ലാം. അത്രത്തോളം വേദനയാണ്. അനുഭവിച്ചവർക്കെ അതറിയൂ. കുട്ടികൾ ഉണ്ടാകാത്തത് ആരുടെയും തെറ്റല്ല. അതൊരു അവസ്ഥയാണ്", എന്നും അശ്വതി പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios