Asianet News MalayalamAsianet News Malayalam

biggboss : ബിഗ്‌ബോസ് വീട്ടിലെ പാത്രങ്ങളെപ്പോലും വിശ്വസിക്കരുത് : കുറിപ്പുമായി അശ്വതി

'അല്‍ഫോണ്‍സാമ്മ' എന്ന സീരിയലിലൂടെ മലയാളികളിക്ക് പ്രിയങ്കരിയായ അശ്വതി, ബിഗ് ബോസിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നയാളാണ്.

actress aswathy shared malayalam biggboss season 4 review about ronson riyas and lakshmipriya
Author
Kerala, First Published Jun 30, 2022, 11:09 PM IST

മിനിസ്‌ക്രീനിലെ മാമാങ്കം എന്ന് വിശേഷിപ്പിക്കാവുന്ന ബിഗ്‌ബോസ് അതിന്റെ ഫൈനല്‍ മുഹൂര്‍ത്തത്തിലേക്ക് എത്തിയിരിക്കുകയാണ്.  ബിഗ് ബോസ് (Bigg Boss) മലയാളം നാലാം സീസണ്‍ അവസാനത്തോടടുക്കുമ്പോള്‍ ഗെയിം കൂടുതല്‍ വാശിയേറിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ചില പുറത്താക്കലുകളും അതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളുമെല്ലാമായി സോഷ്യല്‍മീഡിയയും ബിഗ്‌ബോസിന് പുറകെ തന്നെയാണ്. ഇത്രനാള്‍ കാണാത്ത തരത്തിലുള്ള തികച്ചും വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയാണ് ബിഗ് ബോസ് സീസണ്‍ നാല്, അതുകൊണ്ടുതന്നെ എങ്ങനെയാണ് മത്സരാര്‍ത്ഥികളുടെ പെരുമാറ്റം എന്ന് പ്രേക്ഷകരും കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത 'അല്‍ഫോണ്‍സാമ്മ' എന്ന സീരിയലിലൂടെ മലയാളികളിക്ക് പ്രിയങ്കരിയായ അശ്വതി, ബിഗ് ബോസിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നയാളാണ്. അശ്വതിയുടെ പുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

അശ്വതിയുടെ വാക്കുകള്‍

വ്യത്യസ്തതകളാണ് ഈ ലോകത്തെ കളര്‍ ആക്കുന്നത്..ജീവന്‍ നല്‍കുന്നത്!

ആഹാ നല്ലൊരു കൊട്ട് കൊടുത്തു കൊണ്ടുതന്നെ തുടങ്ങി... പക്ഷെ ലക്ഷ്മിയേച്ചിയുടെയും റിയാസിന്റെയും വാക്കുകളും തര്‍ക്കങ്ങളും ഉപയോഗിച്ച വാക്കുകളും എല്ലാം സകലരോടും അഭിപ്രായം ചോദിച്ചു വന്നപ്പോഴേക്കും തുടക്കമിട്ട ചൂട് ആറിപ്പോയോ എന്നെനിക്ക് തോന്നി(ആ വീടിന്റെ ഉള്ളിലെ മരത്തിനോടും സോഫയോടും മാത്രമേ അഭിപ്രായം ചോദിക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളു മാത്രമല്ല 8 പേര് മാത്രം ആയതോണ്ട് പെട്ടന്ന് തീര്‍ന്നു 16 പേര് വല്ലോം ഉണ്ടായിരുന്നേല്‍ ഒരൊറക്കം കഴിഞ്ഞ് എണീറ്റു വന്നാലും തീരില്ലായിരുന്നു). ആ കാര്‍ക്കിച്ചു തുപ്പിയ പ്രയോഗം അലീന സീസണ്‍ 2ല്‍ ചെയ്തത് ചോദ്യം ചെയ്തിരുന്നു എന്നാണ് എന്റെ ഓര്‍മ്മ, അതെങ്കിലും പ്രേക്ഷകര്‍ക്കു വേണ്ടി ലാലേട്ടന്‍ ചോദിക്കണമായിരുന്നു. ഒരു വാണിംഗ് എങ്കിലും കൊടുക്കുമെന്നൊക്കെ ഞാന്‍ കരുതി. ഒരാള്‍ക്ക് മാത്രമല്ല രണ്ട് പേര്‍ക്കും. അത്രയ്ക്ക് വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട് രണ്ട് പേരും. പഷ്‌കെ ബലൂണിലെ കാറ്റു പോണപോലെ.. ശ്യൂ.... ന്നു കാര്യം തീര്‍ത്തു ലാലേട്ടന്‍ പോയി. ഇപ്പെങ്ങനിരിക്കണ്..

ധന്യ അടിപൊളി ആയി പ്രതികരിച്ചു തുടങ്ങിയല്ലോ.. ഒരുപക്ഷെ ആദ്യം തൊട്ടേ പ്രതികരിച്ചിരുന്നെങ്കില്‍ സേഫ് ഗെയിംര്‍ എന്നു ആരും പറയാന്‍ വരില്ലായിരുന്നു. ഇങ്ങനെ തന്നെ ബാക്കിയുള്ള ദിവസം മുന്നോട്ടു പോകട്ടെ (എന്റെ ടോപ് 5 പ്രെഡിക്ഷനില്‍ ഉള്ളവര്‍ നല്ലപോലെ നില്‍ക്കണം എന്ന ഒരു കുഞ്ഞു കുശുമ്പ് ഇല്ലാതില്ലാതില്ലാ ട്ടോ)
'വിശ്വാസം, വിശ്വാസമില്ലായ്മ' കളിച്ചതില്‍ എന്റെ കാഴ്ചപ്പാട് പറയുകയാണെങ്കില്‍ : ആരെയും വിശ്വസിക്കരുത് ആ വീട്ടില്‍.. ആ വീട്ടിലെ പാത്രങ്ങളെ പോലും വിശ്വസിക്കരുത് (ആ വീട്ടില് മാത്രല്ല.. പുറത്താണേലും.)

Bigg Boss Episode 96 Highlights : 10 ലക്ഷം ആരെടുക്കും ? പണത്തിന്റെ വില പറഞ്ഞ് മത്സരാർത്ഥികൾ

വിനയ്... ഉള്ളത് തുറന്നു പറഞ്ഞാല്‍, റോണ്‍സണ്‍ പോകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചതു. അത് റോണ്‍സനോടുള്ള ദേഷ്യം ഒന്നുമല്ല ഇനി അത് പറഞ്ഞുണ്ടാക്കരുത്. റോണ്‍സണ്‍ ടാസ്‌കില്‍ എല്ലാം നല്ല പ്രകടനം ആണെങ്കിലും പുള്ളിക്ക് അവിടെ നില്‍ക്കാന്‍ താല്‍പ്പര്യമെയില്ല എന്ന് നാഴികക്ക് നാല്‍പതു വട്ടവും പറഞ്ഞും പ്രവര്‍ത്തിച്ചും നടക്കുന്നത് കൊണ്ടാണ്. മാത്രവുമല്ല എത്രയോ ആളുകള്‍ കൊതിക്കുന്ന ഇത്രയും വലിയൊരു അവസരം ലഭിച്ചിട്ടും അതിന് ഒരു പ്രാധാന്യം നല്‍കുന്നില്ല, അല്ലെങ്കില്‍ വില നല്‍കുന്നില്ല, ഒരു കാര്യങ്ങള്‍ക്കും ബി.ബി ഷോയ്ക്കു വേണ്ടിയ രീതിയില്‍ ഒരു പ്രതികരണവും ഇല്ലാതെ നില്‍ക്കുന്നപോലൊക്കെ ഒരു പ്രേക്ഷക എന്ന നിലക്ക് എനിക്ക് തോന്നിപ്പോയിരുന്നു. അതിനാല്‍ തന്നെയാണ് റോണ്‍സണ്‍ ഈ ആഴ്ച എവിക്ട് ആകണമെന്നും കരുതിയത്.

പക്ഷെ വിനയ് അങ്ങനെ ആയിരുന്നില്ല. ടാസ്‌കുകളില്‍ വലിയ കഴിവ് കാണിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ബി.ബി  ഇലമെന്റ് ഉള്ള ഒരു വ്യക്തിയായും അവിടെ പിടിച്ചു നില്‍ക്കാന്‍ ഒരുപാട് ആഗ്രഹം ഉള്ളതായും തോന്നിയിരുന്നു. പ്രതികരിക്കുന്ന കാര്യത്തിലും പിറകില്‍ ആണെന്ന് പറയാന്‍ പറ്റില്ല. പക്ഷെ പല ഘടകങ്ങള്‍ ഉണ്ടല്ലോ അല്ലേ.  വിനയ് നിങ്ങളുടെ കൊട്ടും പാട്ടും ഞാന്‍ വളരെ അധികം ആസ്വദിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി വന്നു ഇത്രയും ദിവസം പിടിച്ചു നിന്നു. ഇനി മുന്നോട്ടും നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Follow Us:
Download App:
  • android
  • ios