Asianet News MalayalamAsianet News Malayalam

'അമ്മയേയും അനിയത്തിയേയും എതിരേറ്റ് പത്മ'; വീഡിയോ

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തുന്ന അശ്വതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 

actress aswathy sreekanth shared her babies comes to home video
Author
Kerala, First Published Sep 10, 2021, 2:11 PM IST

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മിനിസ്‌ക്രീനില്‍ എത്തിയതെങ്കിലും അശ്വതി പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരം രണ്ടാമതൊരു കുട്ടിയെ കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചതോടെ കുട്ടിയെ കാണാനുളള ആവേശത്തിലായിരുന്നു ആരാധകര്‍. കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതിന്റെ സന്തോഷം കഴിഞ്ഞദിവസം അശ്വതി പങ്കുവെച്ചിരുന്നു.

ആശുപത്രിയില്‍നിന്നും വീട്ടിലെത്തുന്ന അശ്വതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ലൈഫ് അണ്‍എഡിറ്റഡ് എന്ന അശ്വതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ആശുപത്രിയില്‍നിന്നും വീട്ടിലേക്കെത്തുന്ന വിശേഷം അശ്വതി പങ്കുവച്ചിരിക്കുന്നത്. അശ്വതിയേയും കുഞ്ഞുവാവയേയും എതിരേല്‍ക്കാനായി വീട് ഒരുക്കിയതും, വീട്ടുകാര്‍ കാത്തുനില്‍ക്കുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്. കൂടാതെ കുഞ്ഞിനും അശ്വതിക്കുമായുള്ള മുറിയുടെ അലങ്കാരപണികളും വീഡിയോയില്‍ കാണാം. അച്ഛന്‍ കുഞ്ഞിനെ എടുക്കുന്നതും മറ്റും മനോഹരമായി വീഡിയോയില്‍ കാണാം. കൂടാതെ അനിയത്തിയെ എതിരേൽക്കുന്ന പത്മയാണ് വീഡിയോയിലെ താരം എന്നാണ് ആരധകർ കമൻറായി പറയുന്നത്.

''പ്രെഗ്നന്‍സി കാലം മുഴുവന്‍ വിശേഷങ്ങള്‍ തിരക്കിയും ആശംസകള്‍ അറിയിച്ചും കൂടെ നിന്നവരാണ് നിങ്ങളെല്ലാം. കുഞ്ഞുണ്ടായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാനുള്ള ആഗ്രഹം അറിയിച്ച് വന്ന എണ്ണമില്ലാത്ത മെസ്സേജുകളും കമന്റുകളും കാരണമാണ് ഈ സന്തോഷവും നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. പെണ്‍കുഞ്ഞാണ്, ഇന്ന് 8 ദിവസമായി. വാവ സുഖമായിരിക്കുന്നു. പേര് ഉടനെ പറയാം.'' എന്നുപറഞ്ഞാണ്  അശ്വതി വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് ഇതുവരെ പത്ത് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios