ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചതാണ് അശ്വതി ശ്രീകാന്ത്.

തൊരു കാര്യത്തിനും വസ്തുതകളോടെ പ്രതികരിക്കുകയും മറുപടി നല്‍കുകയും ചെയ്യുന്ന ആളാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി തുടങ്ങിയ അശ്വതി ഇപ്പോൾ നടി ആയും തിളങ്ങുകയാണ്. മിനി സ്‌ക്രീൻ അഭിനയ രംഗത്തുനിന്നും ബിഗ് സ്ക്രീനിലും ചുവടുവച്ച അശ്വതി മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ അശ്വതി പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുട്ടികൾ വാശി പിടിച്ച് കരയുമ്പോൾ എല്ലാ മാതാപിതാക്കളും ചെയ്യുന്ന കാര്യത്തെ കുറിച്ചാണ് നടി സംസാരിക്കുന്നത്.

'ദേഷ്യപ്പെടുമ്പോൾ കുട്ടികളെ ശബ്ദം അടക്കാൻ നിർബന്ധിക്കുന്നത് പ്രതികൂല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും, കാരണം അത് അവരുടെ വികാരങ്ങൾ അസ്വീകാര്യമോ അപ്രധാനമോ ആണെന്ന സന്ദേശം നൽകുന്നു. ഈ നിമിഷങ്ങളിൽ കുട്ടികളെ നിയന്ത്രിക്കുമ്പോൾ, ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കാൻ പഠിക്കുന്നതിനുപകരം അവർ അവരുടെ വികാരങ്ങളെ അടിച്ചമർത്താൻ തുടങ്ങിയേക്കാം. ഇത് അവരുടെ വൈകാരിക അവബോധത്തെയും സ്വയം നിയന്ത്രണ വൈദഗ്ധ്യത്തെയും തടസ്സപ്പെടുത്തും, പ്രായമാകുമ്പോൾ തീവ്രമായ വികാരങ്ങൾ മനസ്സിലാക്കാനോ നിയന്ത്രിക്കാനോ അവർക്ക് ബുദ്ധിമുട്ടാകും', എന്ന് അശ്വതി പറയുന്നു. 

View post on Instagram

'പകരം, ക്ഷമയോടെ പ്രതികരിക്കുക, അവരുടെ വികാരങ്ങളെ സാധൂകരിക്കുക, ശാന്തമാക്കുന്ന വിദ്യകളിലൂടെ അവരെ നയിക്കുക, സ്വയം പ്രകടിപ്പിക്കാനുള്ള ആരോഗ്യകരമായ വഴികൾ പഠിക്കാൻ കുട്ടികളെ സഹായിക്കുന്നു, ആത്മവിശ്വാസം വളർത്തുന്നു, മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു' എന്നാണ് നടി പറഞ്ഞു വെക്കുന്നത്. ഇത് വളരെ ശരിയാണെന്നു സമ്മതിക്കുകയാണ് ഓരോ അമ്മമാരും', എന്നും അശ്വതി കൂട്ടിച്ചേർത്തു. 

90’s കിഡ്സിന്റെ സൂപ്പർ ഹീറോ, ശക്തിമാൻ വീണ്ടും വരുന്നു; സമ്മിശ്ര പ്രതികരണവുമായി ആരാധകർ

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചതാണ് അശ്വതി ശ്രീകാന്ത്. അന്നേ അശ്വതിയുടെ വാക്ക് ചാതുര്യത്തെ കുറിച്ചും, സംസാരത്തിലെ വ്യക്തതയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇന്ന് മലയാള സിനിമയിലെ ലിറിക്‌സിസ്റ്റും, ചക്കപ്പഴം പരമ്പരയിലൂടെ മികച്ച നടിയ്ക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം നേടിയ അഭിനേത്രിയും ഒക്കെയാണ് അശ്വതി.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം