കഴിഞ്ഞ രണ്ട് ദിവസമായി ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ സമയത്ത് ഭാവന ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. സൈബർ ആക്രമണവും നടിക്ക് നേരിടേണ്ടി വന്നു.

ലയാളികളുടെ പ്രിയ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരം ഇന്ന്, തെന്നിന്ത്യയിലെ തന്നെ മികച്ച നായികമാരിൽ ഒരാളാണ്. നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ സമയത്ത് ഭാവന ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. സൈബർ ആക്രമണവും നടിക്ക് നേരിടേണ്ടി വന്നു. ഇപ്പോഴിതാ ഇത്തരം പരിഹാസങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാവന.

എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുതെന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോഴും, താൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് ഭാവന ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു. 

ഭാവനയുടെ വാക്കുകൾ ഇങ്ങനെ

എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല… 

View post on Instagram

രണ്ട് ദിവസം മുൻപാണ് ഭാവന ​ഗോൾഡൻ വിസ സ്വീകരിക്കാനായി ദുബൈയിൽ എത്തിയത്. വെള്ള ടോപ്പിനൊപ്പം ശരീരത്തിന്റെ നിറമുള്ള സ്ലിപ്പ് അണിഞ്ഞാണ് ഭാവന ചടങ്ങിനെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ ടോപ്പിനടിയിൽ വസ്ത്രമില്ലെന്ന് പറഞ്ഞ് നിരവധി പേരാണ് അധിഷേപ കമന്റുകളുമായി രം​ഗത്തെത്തിയത്.