ടി ബിന്നി റിങ്കി ബെഞ്ചമിൻ വിവാഹിതയായി. സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന അനൂപ് ലാലാണ് വരൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിരുന്നു. അങ്കമാലി ഡയറീസ് തണ്ണീർ മത്തൻ ദിനങ്ങൾ, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് ബിന്നി. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു റിങ്കി മലയാള സിനിമയിലേക്ക് വരുന്നത്. ചിത്രത്തിലെ നായകനായ അന്റണി വർഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന കഥാപാത്രത്തെയാണ് ബിന്നി അവതരിപ്പിച്ചത്. ജനമൈത്രയിൽ നായിക തുല്യമായ കഥാപാത്രവും റിങ്കി അവതരിപ്പിച്ചു. ഷൈജു കുറിപ്പാണ് ചിത്രത്തിൽ നായകനായി എത്തിയത്.