മകനെ കുരങ്ങാ എന്ന് അഭിസംബോധന ചെയ്തതില്‍ മാപ്പ് ചോദിച്ചും വിഷയത്തില്‍ ക്ലാരിറ്റി വരുത്തിയുമാണ് നടി എത്തിയിരിക്കുന്നത്.

രട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതിനെ പറ്റിയും അതിലൊരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചുമൊക്കെ നടി ഡിംപിള്‍ റോസ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പാച്ചു എന്ന് വിളിക്കുന്ന മകന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് നടി. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ മകന്റെ വിശേഷങ്ങളും ഡിംപിള്‍ കാണിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരില്‍ നിന്നും വിമര്‍ശനം നേരിടേണ്ടി വന്നതിനെ പറ്റി പറയുകയാണ് ഡിംപിൾ. മകനെ കുരങ്ങാ എന്ന് അഭിസംബോധന ചെയ്തതില്‍ മാപ്പ് ചോദിച്ചും വിഷയത്തില്‍ ക്ലാരിറ്റി വരുത്തിയുമാണ് നടി എത്തിയിരിക്കുന്നത്.

"നമ്മള്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് മറ്റൊരു ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. ഇന്നലത്തെ എന്റെ വീഡിയോ കണ്ടാല്‍ പലര്‍ക്കും അത് മനസിലാകും. മകന്‍ പാച്ചുവിന്റെ ആക്ടീവിറ്റികളുടെ വീഡിയോയാണ് ഞാന്‍ പോസ്റ്റ് ചെയ്തിരുന്നത്. എനിക്ക് സ്‌നേഹവും ഇഷ്ടവും കൊണ്ടൊക്കെ കുരങ്ങാ, എന്നൊക്കെ വിളിക്കാറുണ്ട്. അതിന് മറ്റൊരു അര്‍ഥവുമില്ല. പ്രത്യേകിച്ച് പാച്ചുവിനെ നോക്കി നെഗറ്റീവായൊരു അര്‍ഥത്തില്‍ അങ്ങനെ വിളിക്കേണ്ടതില്ലല്ലോ.

ഞാന്‍ മാത്രമല്ല, ഇവിടെയുള്ള എല്ലാവരും അങ്ങനെയാണ്. എന്തെങ്കിലും മണ്ടത്തരമൊക്കെ കാണിച്ചാല്‍ ശോ കഴുത എന്നൊക്കെ പറയാറില്ലേ. അതൊക്കെ ഒരു മോശമായ രീതിയില്‍ പറയുന്നതല്ല. ഡാഡിയും ഡോണ്‍ ചേട്ടനുമൊക്കെ ഇഷ്ടം കൂടുമ്പോള്‍ കുതിര എന്ന് വിളിക്കാറുണ്ട്.

സംവിധായകൻ വേണുഗോപൻ അന്തരിച്ചു

മകനെ അണ്ണാന്‍കുഞ്ഞേ, കാടന്‍പൂച്ചേ, അമ്മേടെ കുഞ്ഞുപ്പുഴു എന്നൊക്കെ ഞാന്‍ വിളിക്കാറുണ്ട്. ഇഷ്ടം കൂടുതലുള്ളപ്പോള്‍ വിളിച്ചത് ഭയങ്കര ഇമോഷണലായി എല്ലാവരും എടുക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഏത് വികാരത്തിലാണ് അങ്ങനെ വിളിച്ചതെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ് എഡിറ്റ് ചെയ്യുമ്പോള്‍ അത് മാറ്റാതിരുന്നത്. നീയൊരു അമ്മയാണോ എന്നൊക്കെ ചോദിച്ച് കൊണ്ടാണ് ചിലരുടെ കമന്റുകള്‍ വന്നത്. അതിന് മാത്രം ഞാനെന്താ പറഞ്ഞേ എന്ന് നോക്കിയപ്പോഴാണ് അതൊക്കെ കണ്ടത്. അവരോടൊന്നും എനിക്ക് കൂടുതലൊന്നും പറയാനില്ല. വളരെ ജെനുവിനായി സംസാരിച്ചവരോട് മാത്രമാണ് ഞാനിത് പറയുന്നത്" എന്നായിരുന്നു കമന്റുകളോടുള്ള താരത്തിന്റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..