നിലവിൽ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം ഡിംപിൾ പങ്കുവയ്ക്കാറുണ്ട്.

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ഡിമ്പിൾ റോസ്. ബാല താരമായി ആണ് അഭിനയലോകത്തേക്ക് കടന്നുവന്നത്. നിലവിൽ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം ഡിമ്പിൾ പങ്കുവയ്ക്കാറുണ്ട്. അമ്മ ഡെന്‍സി ടോണിയും ഡോണിന്റെ ഭാര്യ ഡിവൈനുമെല്ലാം യൂട്യൂബിൽ സജീവമാണ്. 

പാച്ചു എന്ന് വിളിക്കുന്ന ഡിംപിളിന്റെ മകനും വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ഡിംപിളും കുടുംബവും. അതിനിടെ താരത്തിന്റെ പുതിയൊരു വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. നാത്തൂന് നൽകിയ സർപ്രൈസിനെ കുറിച്ചാണ് ഡിപിളിന്റെ പുതിയ വീഡിയോ.

ഫ്രൂട്ട്‌സും ബേക്കറി പലഹാരങ്ങളും സ്വീറ്റ്‌സുമൊക്കെ വാങ്ങി ഡിവൈനെ ഞെട്ടിക്കുകയായിരുന്നു ഡിംപിള്‍. വീട്ടിലേക്ക് വരുമ്പോഴെല്ലാം ഡിവൈന് ഇഷ്ടമുള്ള സാധനങ്ങള്‍ കൊണ്ടുപോകാറുണ്ട്. പുള്ളിക്കാരിക്ക് ഇപ്പോള്‍ സ്വീറ്റ്‌സൊക്കെ ഭയങ്കര ഇഷ്ടമാണെന്നാണ് ഡിമ്പിൾ പറയുന്നത്. സർപ്രൈസ് ഒപ്പിക്കാനായി സാധനങ്ങൾ വാങ്ങുന്നതൊക്കെ ഡിമ്പിൾ കാണിക്കുന്നുണ്ട്. അച്ഛനൊപ്പമാണ് ഡിമ്പിൾ സാധങ്ങൾ വാങ്ങാൻ ഇറങ്ങിയത്. പാച്ചു താൻ ഇറങ്ങുന്നത് കണ്ടു, അതുകൊണ്ടാണ് ഡാഡിയേയും കൂടെക്കൂട്ടിയത്. കണ്ടില്ലായിരുന്നെങ്കില്‍ അവനെ കൊണ്ടുവരില്ലായിരുന്നു എന്നാണ് ഡിമ്പിൾ പറയുന്നത്.

എന്റെ ഭാര്യ കഴിഞ്ഞാല്‍ ഏറ്റവും സുന്ദരിയായ കഴിവുള്ള നടിയാണ് കീര്‍ത്തി സുരേഷ്: ബോണി കപൂര്‍

പുറത്ത് പോകുന്നതിനെ കുറിച്ചൊന്നും ഡിവൈനോട് പറഞ്ഞിരുന്നില്ല. സാധനങ്ങൾ വാങ്ങി തിരികെ വന്ന് ഹോളിൽ മനോഹരമായി അറേഞ്ച് ചെയ്യുകയായിരുന്നു ഡിംപിൾ. ഒരു തട്ടിലായി ഫ്രൂട്ട്‌സും താഴെയായി സ്വീറ്റ്സും ഒരുക്കി. ഇതെന്താണ് സംഭവമെന്നായിരുന്നു ഇറങ്ങി വന്ന ഡിവൈന്‍ ചോദിച്ചത്. സർപ്രൈസ് കണ്ട് സന്തോഷത്തിൽ കണ്ണു പൊത്തുന്നുണ്ടായിരുന്നു ഡിവൈൻ. താഴെ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് എന്നോട് താഴേക്ക് വരാന്‍ പറഞ്ഞതെന്ന് ഡിവൈൻ പറഞ്ഞു. പറയാതെയുള്ള സര്‍പ്രൈസായതിനാല്‍ എല്ലാവരും നല്ല കോലത്തിലാണ്. പൊളിയാതെ സര്‍പ്രൈസ് കൊടുക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഡിമ്പിൾ പറഞ്ഞു.

എന്റെ നാത്തൂന് ഒരു സർപ്രൈസ് | Divine Pregnancy Surprise | Dimple Rose