കന്നഡ ടെലിവിഷൻ രംഗത്തുനിന്ന് മലയാളി പ്രേക്ഷകരിലേക്ക് അതിവേഗം ചേക്കേറി പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പർവീൺ. 

കന്നഡ ടെലിവിഷൻ രംഗത്തുനിന്ന് മലയാളി പ്രേക്ഷകരിലേക്ക് അതിവേഗം ചേക്കേറി പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പർവീൺ(Jaseela parveen). സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന തേനും വയമ്പും എന്ന പരമ്പരയായിരുന്നു താരത്തിന്റെ മലയാള അരങ്ങേറ്റം. ഏറെ ശ്രദ്ധ നേടിയ കഥാപാത്രവുമായി മലയാളികൾക്കിടയിൽ സ്ഥാനം പിടിക്കാൻ ജസീലയ്ക്ക് സാധിച്ചിരുന്നു. സീ കേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതോടെ കൂടുതൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. ഈ സീരിയലുകളിലെല്ലാം സജീവമായിരുന്നു എങ്കിലും ജസീലയ്ക്ക് വലിയ സ്വീകാര്യതയും പ്രശസ്തിയും നേടിക്കൊടുത്തത് സ്റ്റാര്‍ മാജിക് ഷോ ആയിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമായ താരം കിടിലൻ വർക്കൌട്ട് വീഡിയോകളും ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്. പൊതുവെ ഗ്ലാമർ വേഷങ്ങളിൽ എത്തുന്ന ജസീലയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരമൊരു കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയ ഏറ്റെടുത്തിരിക്കുകയാണ്. 'പക്ഷിയുടെ ഭാവനയാണ്, ചിറകുകളല്ല, അതിന് എത്ര ഉയരത്തിൽ പറക്കാൻ കഴിയുമെന്ന് നിർണ്ണയിക്കുന്നത്...' എന്നൊരു കുുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

View post on Instagram

അടുത്തിടെ ഒരു ടെലിവിഷൻ ഷോയിലെത്തിയ ജസീല, തന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ചിരുന്നു. തനിക്കുണ്ടായ ഒരു മോശം അനുഭവവും ജസീല തുറന്നുപറഞ്ഞിരുന്നു. ആഡ് ഷൂട്ടിനെത്തിയപ്പോൾ താൻ സഹോദരനെ പോലെ കണ്ടിരുന്ന ആൾ മോശമായി പെരുമാറിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. അതേപോലെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചും ജസീല മനസ് തുറന്നിരുന്നു. പലപ്പോഴായി ഓരോ ആളെ കണ്ടെത്തുമെന്നും, എന്നാൽ കമ്മിറ്റഡ് ആകില്ലെന്നും ജസീല പറയുന്നു.

View post on Instagram
View post on Instagram