വാരിസ് എന്ന ചിത്രത്തിൽ വിജയിയുടെ അമ്മയായി നടി വേഷമിട്ടിരുന്നു.

ലയാളം ഉൾപ്പടെയുള്ള സിനിമകളിൽ അമ്മവേഷങ്ങളിലും സഹതാരമായും എത്തി പ്രേ​ക്ഷക പ്രിയം നേടിയ നടിയാണ് ജയസുധ. വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയ ജയസുദ, തെലുങ്ക്, തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ വാരിസ് എന്ന ചിത്രത്തിൽ വിജയിയുടെ അമ്മയായി നടി വേഷമിട്ടിരുന്നു. ഇപ്പോഴിതാ നടി മൂന്നാമതും വിവാഹിതയായെന്ന വർത്തകളാണ് പുറത്തുവരുന്നത്. 

ഒരു അമേരിക്കൻ വ്യവസായിയെ ആണ് ജയസുധ വിവാഹം ചെയ്തിരിക്കുന്നതെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് ഇപ്പോൾ 64 വയസ്സാണെന്നാണ് വാർത്തകൾ. അതേസമയം, നടിയോട് അടുത്തുള്ള വ്യക്തികൾ ഈ വാർത്ത നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതുവാൻ വേണ്ടിയാണ് ഇയാൾ നടിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത്. പക്ഷേ ഇരുവരും തമ്മിൽ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

എന്നാൽ വിഷയത്തിൽ പ്രതികരണവുമായി നടി തന്നെ രം​ഗത്തെത്തി. ചോദ്യം ചെയ്യപ്പെടുന്നയാൾ ഒരു എൻആർഐയാണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാതാവാണെന്നും പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാൻ ആഗ്രഹിച്ചതിനാൽ, അയാൾ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പിൽ ഒരു സത്യവുമില്ലെന്നും നടി പറഞ്ഞു.

'ലാലിന് പറ്റില്ല, തോമയ്ക്ക് പറ്റും; ഇന്ന് അവയ്ക്ക് നിറഞ്ഞ കയ്യടി'; സ്ഫടികം ഓര്‍മയില്‍ മോഹൻലാലും ഭദ്രനും

വാഡെ രമേശ് ആയിരുന്നു ഇവരുടെ ആദ്യത്തെ ഭർത്താവ്. ഈ ബന്ധം എന്നാൽ അധികം കാലം വീണ്ടും നിന്നില്ല. ഉടൻതന്നെ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. പിന്നീട് 1985 വർഷത്തിൽ താരം രണ്ടാമതും വിവാഹിതയായി. നിതിൻ കപൂർ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. 2017 വർഷത്തിൽ ആയിരുന്നു നിതിൻ ആത്മഹത്യ ചെയ്യുന്നത്.