സീരിയൽ മേഖലയിൽ നിന്നുള്ള ഷിൻജിത്താണ് ജിസ്മിയുടെ ഭർത്താവ്. 

ഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജിസ്മി. പരമ്പരയിലെ സോന എന്ന കഥാപാത്രത്തിന് വമ്പന്‍ ജനപ്രീതിയായിരുന്നു ലഭിച്ചത്. ശേഷം കാര്‍ത്തികദീപം സീരിയലില്‍ അഭിനയിക്കുകയാണ് നടി. രണ്ട് പരമ്പരകളിലെയും വില്ലത്തി കഥാപാത്രങ്ങളെ ഒരുമിച്ചു കൊണ്ടു പോകുന്നത് വലിയൊരു ടാസ്‌ക് തന്നെയാണെന്നാണ് താരത്തിന്റെ അഭിപ്രായം. സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ലൊക്കേഷനിൽ താരങ്ങൾക്കൊപ്പമുള്ള വീഡിയോയായിരുന്നു ജിസ്മി കൂടുതലായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാറ്.

എന്നാൽ ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട്‌ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ജിസ്‌മി. മാലാഖ പോലുള്ള വേഷത്തിൽ ഒരുങ്ങിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്‌. 'നിങ്ങളുടെ ഉള്ളിലെ മാലാഖയ്ക്ക് ഒന്നും അസാധ്യമല്ല'. 'എല്ലാ തെറ്റുകൾക്കും എതിരെ പൊരുതി വിജയിക്കാൻ നിങ്ങളുടെ ചിരി ആയുധമാക്കുക' എന്നീ ക്യാപ്‌ഷനുകളോടെയാണ് ജിസ്‌മിയുടെ ചിത്രങ്ങൾ. ചിത്രങ്ങൾക്കൊപ്പം ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന വീഡിയോയും താരം നൽകിയിട്ടുണ്ട്. ജിസ്മിയുടെ ഹെയർ സ്റ്റൈലിനും, ഒരുക്കത്തിനുമെല്ലാം നിരവധി ആരാധകരാണുള്ളത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

View post on Instagram

പള്ളുരുത്തി സ്വദേശിയായ ജിസ്മി എം കോം വിദ്യാർത്ഥിനി കൂടിയാണ്. ഫാഷൻ ഡിസൈനിങ്ങിലും യോഗ്യത നേടിയ ജിസ്മി ബിജു മേനോൻ നായകനായി അഭിനയിച്ച പുത്രൻ എന്ന സിനിമയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി സീരിയലുകളിൽ വില്ലത്തി വേഷത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു.
നെഗറ്റീവ് വേഷങ്ങളായിരുന്നു ജിസ്മിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്.

View post on Instagram

സീരിയൽ മേഖലയിൽ നിന്നുള്ള ഷിൻജിത്താണ് ജിസ്മിയുടെ ഭർത്താവ്. വളരെ ലളിതമായിട്ടായിരുന്നു ക്യാമറാമാനായ ഷിൻജിത്തിന്റെയും ജിസ്മിയുടെയും വിവാഹം നടക്കുന്നത്. ‘നല്ലൊരു ഭാര്യ ആയിരിക്കുക. നല്ലൊരു അമ്മ ആവുക, പിന്നെ നല്ലൊരു നടിയും എന്നതാണ് ജിസ്മിയുടെ സ്വപ്നം.

ആനുകാലിക പ്രസക്തം, പ്രണയപ്പകയുടെ കഥ പറയുന്ന 'ഹയ'