Asianet News MalayalamAsianet News Malayalam

'വയസ്സായ കാലത്താണോ ബോധമുദിച്ചതെന്ന് ചോദിച്ചേക്കാം'; സിനിമയിലേക്ക് തിരിച്ചുവരണമെന്ന് കനക

ചെറിയ പ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായി കഴിഞ്ഞു പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാട് നാൾ എടുത്തേക്കും.

actress kanaka says she want to come back in film industry
Author
Chennai, First Published Sep 3, 2021, 1:31 PM IST
  • Facebook
  • Twitter
  • Whatsapp

രു കാലത്ത് തമിഴിലും മലയാളത്തിലുമായി തിളങ്ങി നിന്ന നടിയായിരുന്നു കനക. മുന്‍നിര താരങ്ങളായിരുന്നു കനകയുടെ നായകന്മാര്‍. തമിഴില്‍ രജനീകാന്ത്, വിജയകാന്ത്, പ്രഭു, കാര്‍ത്തിക്, ശരത് കുമാര്‍ എന്നിവരും മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരും താരത്തിന്റെ ജോഡിയായി. മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെ ആയിരുന്നു മലയാളത്തിലേക്ക് കനക എത്തുന്നത്. ശേഷം വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ ഒത്തിരി സിനിമകളില്‍ അഭിനയിച്ചു. ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കനക, തിരിച്ചുവരണമെന്ന ആ​ഗ്രഹം പ്രകടിപ്പിക്കുകയാണ്. ഒരു സെൽഫി വീഡിയോയിലാണ് കനക ഇക്കാര്യം പറഞ്ഞത്. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു. 

കനകയുടെ വാക്കുകൾ
.
ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30, 32 വർഷത്തിലേറെയായി. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം പഴയതായി കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസ്സിനടുത്തായി പ്രായം.  കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം ഒത്തിരി മാറിയിട്ടുണ്ട്. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് പറയും.  ഒരു പത്തുവർഷത്തിന് ഉള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ.  ഇതിനിടയിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങളായിരുന്നു അതിന് കാരണം.  

ചെറിയ പ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായി കഴിഞ്ഞു പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാട് നാൾ എടുത്തേക്കും.  മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്.  ഇല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെട്ടായാലും പഠിക്കും. ഇനിയിപ്പോൾ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസ്സായ കാലത്താണോ ഇങ്ങനെ ബോധമുദിച്ചതെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. 

എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് സന്തോഷമാണ്.  ഞാൻ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമർശനങ്ങൾ എന്നെ അറിയിക്കാൻ മടിക്കണ്ട. നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും. നമ്മെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios