Asianet News MalayalamAsianet News Malayalam

Mammootty : അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓർമ്മിപ്പിച്ചു; മമ്മൂട്ടിയോട് നന്ദി പറഞ്ഞ് കനി കുസൃതി

പുഴുവാണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

actress kani kusruti facebook post about actor mammootty
Author
Kochi, First Published May 18, 2022, 1:37 PM IST

ലയാള സിനിമയുടെ അഭിമാന താരങ്ങളിൽ ഒരാളാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി(mammootty). സിനിമാ ജീവത്തിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങളില്ലെന്ന് തന്നെ പറയാം. മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളും സിനിമാസ്വാദകരുടെ മനസ്സുകളിൽ എന്നും പുളകം കൊള്ളിക്കുന്നവയാണ്. പുഴുവാണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവച്ചതെന്നാണ് പ്രതികരങ്ങൾ. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് നടി കനി കുസൃതി(Kani Kusruti) കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

"മമ്മൂക്കയുടെ അഭിനയം മതിയാകുന്നില്ല. അദ്ദേഹം ഇനിയും ആയിരം വർഷം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി", എന്നാണ് കനി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം മ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഫോട്ടോയും കനി പങ്കുവച്ചിട്ടുണ്ട്. 

‌റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിച്ചത്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'പുഴു'. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ഉണ്ട'യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് 'പുഴു'. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ 'പുഴു'വിന്റെ ഭാഗമായി എത്തുന്നുണ്ട്. 

പുരസ്കാര നിറവിൽ 'മിന്നൽ മുരളി'; 'ഐഡബ്യൂഎമ്മി'ൽ രണ്ട് അവാർഡുകൾ

ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി(Minnal Murali). ഇന്ത്യയൊട്ടാകെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിവിധ മേഖലകളിൽ ഉള്ള താരങ്ങൾ മിന്നൽ മുരളിയെ അനുകരിച്ചു കൊണ്ട് രം​ഗത്തെത്തി. ഇപ്പോഴിതാ പുതിയ പുരസ്കാര തിളക്കത്തിൽ നിൽക്കുകയാണ് ബോസിൽ ചിത്രം. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിൽ രണ്ട് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡാണ് ഐഡബ്ല്യൂഎം ഡിജിറ്റല്‍ അവാര്‍ഡ്.

Read Also; Puzhu : 'പുഴു'വിന്റെ വിജയം ആഘോഷമാക്കി മമ്മൂട്ടിയും പാര്‍വതി തിരുവോത്തും

'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം. ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലാണ് ചിത്രമെത്തിയത്. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ട ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടി‍ച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios