കുറച്ച് സിനിമകളിൽ മാത്രം നായികയായി എത്തിയ നടിയാണ് കാർത്തിക മുരളീധരൻ. ദുൽഖർ ചിത്രമായ കോമ്രേഡ് ഇൻ അമേരിക്ക, മമ്മൂട്ടി ചിത്രം അങ്കിൾ എന്നിവയിലെ വേഷങ്ങൾ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് കാർത്തിക. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.  

മിക്ക ഫോട്ടോഷൂട്ടുകളും ആരാധകർ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും സ്വകാര്യമായ ഒരു ഇഷ്ടത്തെ കുറിച്ച് പറയുകയാണ് കാർത്തിക. തന്റെ ഇഷ്ടത്തോടൊപ്പം അവിടെ നിന്നെടുത്ത ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു. ' തന്റെ മുറിയേക്കാൾ പ്രിയപ്പെട്ടത്, അമ്മയുടെ ഈ പൂന്തോട്ടമാണ്' എന്ന കുറിപ്പോടെയാണ് കാർത്തിക ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

#1 Amma's Garden is my happy place in my house. My room is second . 📷 @effin__good

A post shared by Karthika Muralidharan (@karthikahp) on Jul 28, 2020 at 4:52am PDT