ജോസഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാധുരി. ബംഗളൂരു സ്വദേശിനിയായ മാധുരി അടുത്തയിടെ തായ്‍ലന്‍ഡിലെ ഫുക്കറ്റിലേക്ക് അവധിക്കാലം ആഘോഷിക്കാനായി പോയിരുന്നു. യാത്രയുടെ അനവധി ചിത്രങ്ങളാണ് മാധുരി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

തായ്‍ലാന്‍ഡിലെ കടപ്പുറത്ത് ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും മാധുരി ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍, നീല ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രത്തിന് അശ്ലീലച്ചുവയുള്ള കമന്‍റുകളാണ് അധികവും ലഭിച്ചത്. ഇതില്‍ മലയാളികളുടെ അക്കൗണ്ടില്‍ നിന്നുള്ള കമന്‍റുകളും നിരവധിയായിരുന്നു.

എന്നാല്‍, മോശം പ്രതികരണങ്ങള്‍ കൂടി വന്നതോടെ മാധുരി തന്നെ അതിന് മറുപടിയും നല്‍കി. ബാത്തിംഗ് സ്യൂട്ടില്‍ ഒരു അവധിക്കാല ചിത്രം പങ്കുവെച്ചാല്‍ ഇങ്ങനെയാണോ അവസ്ഥ? മലയാളികള്‍ക്ക് വെറുതെ നാണക്കേട് ഉണ്ടാക്കരുത് എന്നാണ് നടി പറഞ്ഞത്. ഇതിന് പിന്നാലെ തന്‍റെ ബിക്കിനി ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

എന്നാല്‍, മാധുരി ഈ ചിത്രം നീക്കിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി കസ്തൂരി. ഇത് നിന്‍റെ ജീവിതമാണ്, നിന്‍റെ അവധിക്കാലാണ്. നീ വാങ്ങിയ ബിയറാണ് കുടിക്കുന്നത്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. എന്തിന് പിന്നെ ട്രോളുകള്‍ക്ക് വഴങ്ങി ചിത്രങ്ങള്‍ നീക്കിയതെന്ന ചോദ്യമാണ് കാര്‍ത്തിക ഉന്നയിച്ചിരിക്കുന്നത്. ആര്‍ക്കും വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല നിന്‍റെ സന്തോഷമെന്നും സധെെര്യം നീങ്ങൂ എന്നാണ് മാധുരിയുടെ ചിത്രം പങ്കുവെച്ച് കാര്‍ത്തിക ഫേസ്ബുക്കില്‍ കുറിച്ചത്.