പല്ലവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരം

ഒരൊറ്റ പരമ്പര കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്‍മി ഉണ്ണികൃഷ്ണൻ. ചക്കപ്പഴം എന്ന ആക്ഷേപഹാസ്യ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായ ഉത്തമന്‍റെയും ആശയുടെയും മൂത്ത മകളായ 'പല്ലവി'യുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്. പ്രേക്ഷരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. പല്ലവിക്കായി മാത്രം ഫാൻസ് ഗ്രൂപ്പുകൾ വരെ സോഷ്യല്‍ മീഡിയയില്‍ ഉയർന്നുവന്നിട്ടുണ്ട്. സിഗ്നേച്ചര്‍ ശൈലിയിലുള്ള അഭിനയമാണ് ലക്ഷ്‍മിയെ വ്യത്യസ്തയാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മിയിപ്പോൾ. ചുരുങ്ങിയ കാലംകൊണ്ട് ഇൻസ്റ്റയിലടക്കം വലിയ വിഭാഗം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ യുട്യൂബിലും സജീവമാണ് താരം.

ലക്ഷ്മിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് പല്ലവി ആരാധകർ. നടി തന്നെയാണ് സോഷ്യൽ മീഡിയ വഴി ജന്മദിനമാണെന്ന് അറിയിച്ചത്. പുതിയൊരു അധ്യായം കൂടി ആരംഭിക്കുന്നു എന്ന ക്യാപ്‌ഷണോടെയായിരുന്നു നടി ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. ആരാധകരും മിനിസ്‌ക്രീൻ സഹതാരങ്ങളുമായ നിരവധിപ്പേരാണ് ലക്ഷ്മിക്ക് ആശംസകൾ അറിയിച്ച് എത്തിയത്.

View post on Instagram

സംപ്രേഷണം തുടങ്ങി ദിവസങ്ങൾക്കകം പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. സിനിമാ-സീരിയല്‍ നടനായ ശ്രീകുമാറിനൊപ്പം മിനി സ്ക്രീനിൽ പുതുമുഖങ്ങളായ താരങ്ങളും ചേര്‍ന്നൊരുക്കിയ പരമ്പര അടുത്തിടെയാണ് അവസാനിച്ചത്. സീസൺ 1 അവസാനിച്ച ശേഷം ചക്കപ്പഴം രണ്ടാമതും ആരംഭിച്ചിരുന്നു. എന്നാൽ ഇനി വീണ്ടും ആരംഭിക്കില്ലെന്ന സൂചന നൽകുന്നതായിരുന്നു ചക്കപ്പഴത്തിലെ പ്രധാന താരങ്ങളായ ശ്രുതി രജനികാന്തിന്റെയും അമൽ രാജ്ദേവിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ.

ALSO READ : ധ്യാനും ഷാജോണും ഒന്നിക്കുന്ന ത്രില്ലർ; 'പാർട്നേഴ്സി'ലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം