'ശക്തയായ സ്ത്രീക്ക് നിങ്ങളുടെ സമ്മതം ആവശ്യമില്ല, അവൾ ആഗ്രഹിക്കുന്നത് അങ്ങ് ചെയ്തിരിക്കും" 

ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായിരുന്ന ഭാര്യയില്‍ രഹന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമായിരുന്നു ലിന്‍റു റാണി. രഹനയുടെ വേഷത്തില്‍ തകര്‍ത്താടിയ ലിന്‍റുവിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ ആരും മറക്കില്ല. മൂന്ന് നായികമാരും സാജന്‍, സൂര്യ, റോണ്‍സണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്ന പരമ്പര സൂപ്പര്‍ ഹിറ്റായിരുന്നു. 

ഭര്‍ത്താവിന്‍റെ കാപട്യങ്ങളറിയാത്ത ഒരു പാവം മുസ്ലിം പെണ്‍കുട്ടിയുടെ, ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു ലിന്‍റുവിന്‍റേത്. വേഷം പോലെയല്ല താനെന്ന് ഇന്‍സ്റ്റഗ്രാമിലെ നിരന്തരമുള്ള വീഡിയോകളിലൂടെ ലിന്‍റു പറഞ്ഞുവയ്ക്കാറുണ്ട്. ഇപ്പോള്‍ ആ പാവം നാണം കുണുങ്ങിയല്ല, മറിച്ച് ഇത്തിര ബോള്‍ഡാണെന്നു കൂടി പറയുകയാണ് ലിന്‍റു.

View post on Instagram

മുണ്ടും ഷർട്ടും ഒക്കെ ധരിച്ച് മാസ് ലുക്കിലാണ് ലിന്‍റു ഇത്തവണ എത്തിയിരിക്കുന്നത്. 'ശക്തയായ സ്ത്രീക്ക് നിങ്ങളുടെ സമ്മതം ആവശ്യമില്ല, അവൾ ആഗ്രഹിക്കുന്നത് അങ്ങ് ചെയ്തിരിക്കും" എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് പിന്തുണയുമായി എത്തുന്നത്.

View post on Instagram