ബാലതാരമായാണ് മാനസ രാധാകൃഷ്ണനെ ആദ്യമായി മലയാളികൾ കാണുന്നത്. വൈകാതെ നായികാ വേഷങ്ങളിലേക്ക് താരം ചുവടുമാറ്റുകയും ചെയ്തു. ടിയാൻ, കാറ്റ്, വികടകുമാരൻ, ചിൽഡ്രൻസ് പാർക്ക്, ഉറിയടി തുടങ്ങിയ സിനിമകളിൽ നായികയായും സഹനായികയായുമൊക്കെ താരം വേഷമിട്ടിട്ടുണ്ട്. 

കൊവിഡ് കാലമാണെങ്കിലും ലോകമെമ്പാടും അത്തം തുടങ്ങിയതിന്റെ ആഘോഷം കാണാം. വീടുകളിൽ തന്നെയിരിക്കുമ്പോഴും അത്തത്തിന്റെ വരവും ഓണവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പരിമിതികൾക്കുള്ളിൽ വീട്ടിൽ തന്നെയിരുന്ന് ഓണം ആഘോഷിക്കുകയാണ് എല്ലാവരും. അതുപോലെ വീട്ടിനുള്ളിലെ തന്റെ ആഘോഷം അറിയിച്ചിരിക്കുകയാണ് മാനസ

സെറ്റ് സാരിയിൽ  കറുത്ത കൂളിംഗ് ഗ്ലാസും വച്ച് അടിപൊളി ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ഓണത്തിന് തനിനാടൻ വേഷത്തിലുള്ള ഫോട്ടോഷൂട്ടിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.  നിരവധി താരങ്ങളും ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Atham pathu onam vannneeyyyy😍😂♥️ #stayhomestaysafe #happyvinayagarchathurthi ☺️♥️ PC @yadu_krishnna

A post shared by Manasa Radhakrishnan (@me.radhakrishnan) on Aug 21, 2020 at 10:49pm PDT