പരമ്പരയിലെ പ്രധാന താരങ്ങളായ നവീന്‍, കണ്‍മണി എന്നിവരെയെല്ലാം ഗെയിം ഷോയില്‍ കാണാം. 

മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് പാടാത്ത പൈങ്കിളി. പുതുമുഖങ്ങളായ മനീഷ മോഹനും ലക്ജിത്ത് സൈനിയും ആണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രധാന താരങ്ങളെപോലെ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. തെന്നിന്ത്യയാകെ പാട്ടിന്റെ ആഘോഷം പകരുന്ന മ്യൂസിക് ഗെയിംഷോയായ 'സ്റ്റാര്‍ട് മ്യൂസിക് ആരാദ്യം പാടും' എന്ന ഷോയിലേക്ക് എത്തിയിരിക്കുകയാണ് പാടാത്ത പൈങ്കിളി താരങ്ങള്‍. പരമ്പരയിലെ മിണ്ടാപ്പൂച്ചയായ കണ്‍മണിയുടെ മനോഹരമായ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

പരമ്പരയിലെ പ്രധാന താരങ്ങളായ നവീന്‍, കണ്‍മണി എന്നിവരെയെല്ലാം ഗെയിം ഷോയില്‍ കാണാം. എല്ലാവരുംതന്നെ മനോഹരമായി പങ്കെടുക്കുന്ന ഗെയിമില്‍ കണ്‍മണിയുടെ പാട്ടാണ് ഹിറ്റായതെന്നുവേണം പറയാന്‍. ഉറുമി എന്ന ചിത്രത്തിലെ 'ചിന്നി ചിന്നി മിന്നി തിളങ്ങുന്ന വാരൊഴി കണ്ണെനിക്ക്' എന്ന പാട്ടാണ് മനീഷ വേദിയില്‍ പാടുന്നത്. ജനപ്രിയ താരങ്ങള്‍ മത്സരാര്‍ത്ഥികളായെത്തുന്ന സ്റ്റാര്‍ട് മ്യൂസിക് ആരാദ്യം പാടും പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമുകളിലൊന്നാണ്. ഒന്നും രണ്ടും സീസണുകള്‍ മനോഹരമായി പര്യവസാനിച്ച പ്രോഗ്രാം ഇപ്പോള്‍ മൂന്നാം സീസണിലാണ്.

കണ്‍മണിയുടെ പാട്ട് കേള്‍ക്കാം

YouTube video player